വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ;നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രവര്‍ത്തകര്‍ക്ക് സൗജന്യ താമസം നല്‍കി ചെല്‍സി ഉടമ

ലണ്ടന്‍: കൊറോണ വൈറസ് ലോകത്തിലെമ്പാടും വ്യാപിക്കുകയാണ്. നിരവധിപ്പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇതുവരെ മരുന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ രോഗം വരാതെ നോക്കുക മാത്രമാണ് ഏക ആശ്രമം. അതിനാല്‍ത്തന്നെ എല്ലാ പൊതുപരിപാടികളും കായിക മത്സരങ്ങളുമെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് രാപ്പകലില്ലാതെ കൊറോണ വൈറസിനെതിരേ പോരാടുന്നത്.ഇത്തരത്തില്‍ സ്വന്തം ജീവന്‍പോലും പണയംവെച്ച് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമാകുകയാണ് ചെല്‍സി ഉടമ റോമന്‍ അബ്രമോവിച്ച്.

നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് പ്രവര്‍ത്തകര്‍ക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ മില്ലേനിയും ഹോട്ടലില്‍ സൗജന്യ താമസം ഒരുക്കിയാണ് അബ്രമോവിച്ച് ലോകത്തിന്റെ കൈയടി നേടുന്നത്. ലോകം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ചെറുത്ത്‌തോല്‍പ്പിക്കാന്‍ ഒന്നിച്ച് നില്‍ക്കാമെന്ന വലിയ സന്ദേശമാണ് അബ്രമോവിച്ച് പകര്‍ന്നുനല്‍കുന്നത്. ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന വലിയൊരു സംഘം ഈ ഹോട്ടലിലുണ്ട്. രണ്ട് മാസത്തേക്കെങ്കിലും ഇവരുടെ സേവനം രാജ്യത്തിന് വേണ്ടിവന്നേക്കും. ഈ അവസരത്തില്‍ അവര്‍ക്കുവേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചെയ്യാമെന്ന് അബ്രമോവിച്ച് അറിയിച്ചിട്ടുണ്ട്. അബ്രമോവിച്ചിന്റെ തീരുമാനം മാതൃകാപരമാണെന്നും രാപ്പകലില്ലാതെ ജോലി ചെയ്യുന്ന എന്‍എച്ച്എസിന്റെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമാണിതെന്നും എന്‍എച്ച്എസ് വൃത്തങ്ങള്‍ പ്രതികരിച്ചു. നിലവില്‍ ചെല്‍സി താരങ്ങളെല്ലാം കൊറോണ വൈറസ് നിരീക്ഷണത്തിലാണുള്ളത്.

ഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവിന് കൊറോണ! പരിശോധനാ ഫലം പുറത്ത്, രണ്ടാമത്തെ യുവന്റസ് താരംഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവിന് കൊറോണ! പരിശോധനാ ഫലം പുറത്ത്, രണ്ടാമത്തെ യുവന്റസ് താരം

chelseaflag

ഫ്രാങ്ക് ലംപാര്‍ഡിന്റെ പരിശീലത്തിന് കീഴില്‍ ഇത്തവണ തരക്കേടില്ലാത്ത പ്രകടനമാണ് ചെല്‍സി പുറത്തെടുക്കുന്നത്. 48 പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്താണവര്‍. ഇനിയുള്ള മത്സരങ്ങളിലും മികച്ച ഫോം തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയെടുക്കാനാണ് ക്ലബ്ബിന്റെ ശ്രമം. സൂപ്പര്‍ താരങ്ങളെല്ലാം ടീം വിടുകയും കൈമാറ്റ ജാലകത്തില്‍ വിലക്ക് നേരിടുകയും ചെയ്തിട്ടും തകര്‍പ്പന്‍ പ്രകടനം തന്നെ പുറത്തെടുക്കാന്‍ ചെല്‍സിക്കായി. നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്ന പ്രീമിയര്‍ ലീഗ് പുനരാരംഭിക്കാനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്. അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് സംഘാടകര്‍ ആലോചിക്കുന്നത്. തിരഞ്ഞെടുത്ത മൂന്ന് വേദികളില്‍ മത്സരം നടത്താനാണ് പദ്ധതി. നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ അതീവ സാഹസത്തിന് പ്രീമിയര്‍ ലീഗ് താരങ്ങള്‍ തയ്യാറാകുമോയെന്ന് കാത്തിരുന്ന് കാണണം.

കൊറോണ; പ്രീമിയര്‍ ലീഗ് ഉപേക്ഷിക്കില്ല, ബാക്കി മത്സരങ്ങളും നടത്തും, പുതിയ പദ്ധതി തയ്യാര്‍കൊറോണ; പ്രീമിയര്‍ ലീഗ് ഉപേക്ഷിക്കില്ല, ബാക്കി മത്സരങ്ങളും നടത്തും, പുതിയ പദ്ധതി തയ്യാര്‍

അതേ സമയം കൊറോണയുടെ വ്യാപനത്തെത്തുടര്‍ന്ന് യുവേഫ യൂറോകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചു. യൂറോ കപ്പില്‍ പങ്കെടുക്കുന്ന ടീമുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നേരത്തെത്തന്നെ യുവേഫ ചാമ്പ്യന്‍സ് ലീഗും നിര്‍ത്തിയിരുന്നു.കൊറോണയുടെ വ്യാപനം നിയന്ത്രണ വിധേയമാകാത്തതാണ് കാരണം. 2021 ജൂണ്‍-ജൂലായ് മാസത്തിലാകും യൂറോകപ്പ് നടക്കും. സീരി എ, ലാലിഗ, ഫ്രഞ്ച് ലീഗ് തുടങ്ങിയ എല്ലാ പ്രമുഖ ലീഗ് മത്സരങ്ങളും ഇതിനോടകം നിര്‍ത്തിവെച്ചിട്ടാണുള്ളത്.

Story first published: Wednesday, March 18, 2020, 18:08 [IST]
Other articles published on Mar 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X