വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമായി; ബാന്‍ക്രോഫ്റ്റും മിച്ചല്‍ മാര്‍ഷും തിരിച്ചെത്തി

ആഷസ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമായി; ബാന്‍ക്രോഫ്റ്റ് ടീമില്‍ | Oneindia Malayalam

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു.പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കുമൊപ്പം വിലക്കുനേരിട്ട ബാന്‍ക്രോഫ്റ്റ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.ടിം പെയ്ന്‍ നയിക്കുന്ന ഓസീസ് നിരയില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡും ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും ഇടം പിടിച്ചു.

സൈനിക സേവനത്തിന് പോകുന്ന ധോണിക്ക് സൈന്യം സുരക്ഷയൊരുക്കേണ്ടിവരുമോ?; ആര്‍മി പറയുന്നതിങ്ങനെസൈനിക സേവനത്തിന് പോകുന്ന ധോണിക്ക് സൈന്യം സുരക്ഷയൊരുക്കേണ്ടിവരുമോ?; ആര്‍മി പറയുന്നതിങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ആദ്യമായാണ് സ്മിത്തും വാര്‍ണറും ബാന്‍ക്രോഫ്റ്റും ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത്. സ്മിത്തും വാര്‍ണറും ലോകകപ്പിലൂടെയാണ് ഓസീസ് ടീമില്‍ മടങ്ങിയെത്തിയത്. 'സ്മിത്തിന്റെയും വാര്‍ണറുടെയും ബാന്‍ക്രോഫ്റ്റിന്റെയും പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.സമീപകാലത്തെ ഇവരുടെ പ്രകടനങ്ങള്‍ മികച്ചതായിരുന്നു.ബാന്‍ക്രോഫ്റ്റ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലൂടെ മികവ് തെളിയിച്ചിട്ടുണ്ട്.അതിനാല്‍ മൂവര്‍ക്കും ടീമില്‍ സ്ഥാനം അര്‍ഹതപ്പെട്ടതാണ്. മാത്യുവേഡിനെ രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറായാണ് പരിഗണിക്കുന്നത്. പരിചയസമ്പന്നനായ വേഡ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 1021 റണ്‍സുമായി ഫോം തെളിയിച്ചു.ഓസ്‌ട്രേലിയന്‍ എ ടീമിനുവേണ്ടി ഇംഗ്ലണ്ട് ലയണ്‍സിനെതിരേ മൂന്ന് സെഞ്ച്വറികളാണ് വേഡ് നേടിയത്.ഇത് അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചുവരാന്‍ സഹായിച്ചു'-ഓസീസ് ടീം മുഖ്യ സെലക്ടര്‍ ട്രവര്‍ ഹോണ്‍സ് പറഞ്ഞു.

cameronbancroft

ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ തിരിച്ചുവരവാണ് ടീമിലെ മറ്റൊരു പ്രത്യേകത. മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ താരത്തിന് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ പ്രകടനമാണ് തുണയായത്.ഏകദിന ലോകകപ്പില്‍ തിളങ്ങിയ അലക്‌സ് ക്യാരിക്ക് ടീമില്‍ അവസരം ലഭിച്ചില്ല. ഏകദിന ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് സമീപകാലത്ത് ശോഭിച്ചെങ്കിലും ടീമില്‍ അവസരം ലഭിച്ചില്ല.

ഓസീസ് ടീം:ഡേവിഡ് വാര്‍ണര്‍,മാര്‍ക്കസ് ഹാരിസ്,കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്,ഉസ്മാന്‍ ഖവാജ,സ്റ്റീവ് സ്മിത്ത്,ട്രവിസ് ഹെഡ്,മാത്യു വേഡ്,മാര്‍നസ് ലബ്‌സ്‌ചേഞ്ച്,ടിം പെയ്ന്‍,മിച്ചല്‍ മാര്‍ഷ്,ജെയിംസ് പാറ്റിന്‍സണ്‍,മിച്ചല്‍ സ്റ്റാര്‍ക്ക്,പാറ്റ് കുമ്മിന്‍സ്,പീറ്റര്‍ സിഡില്‍,ജോഷ് ഹെയ്‌സല്‍വുഡ്,നഥാന്‍ ലിയോണ്‍,മിച്ചല്‍ നിസെര്‍

Story first published: Friday, July 26, 2019, 17:47 [IST]
Other articles published on Jul 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X