വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബ് വിട്ട് ഡല്‍ഹിയിലെത്താന്‍ കാരണമെന്ത്? തന്റെ പിഴവ് ഏറ്റുപറഞ്ഞ് അശ്വിന്‍

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി അപ്രതീക്ഷിത നീക്കമാണ് രവിചന്ദ്ര അശ്വിന്‍ നടത്തിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ രണ്ട് സീസണില്‍ നയിച്ച അശ്വിന്‍ ഈ സീസണിലെ താരലേലത്തിന് മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിലേക്കാണ് കൂടുമാറി. ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയ നീക്കത്തിന് പിന്നിലെ കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍. ക്യാപ്റ്റനായി നീതി പുലര്‍ത്താന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അശ്വിന്‍ പറഞ്ഞത്.

ഞാന്‍ ആ പദവിക്ക് അനുയോജ്യനല്ലെന്ന് തോന്നി. രണ്ട് സീസണിലും പഞ്ചാബ് മാനേജ്‌മെന്റ് എന്നില്‍ പ്രതീക്ഷവെച്ചെങ്കിലും ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. ഇത് ടീം വിടുന്നതിന് കാരണമായെന്നും താരം പറഞ്ഞു. മങ്കാദിങ് വിക്കറ്റിലൂടെ അവസാന സീസണില്‍ അശ്വിന്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 2020 നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയാണ് ലക്ഷ്യം. 2014ലെ ട്വന്റി20 ലോകകപ്പിന് ശേഷം ടീമിന് പുറത്തുപോയ യുവരാജ് 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചു. അതുപോലെ മികച്ച പ്രകടനം പുറത്തെടുത്ത് ടീമില്‍ തിരിച്ചെത്തുകയാണ് ലക്ഷ്യം.

ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് സമനില മാത്രം (1-1)ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് സമനില മാത്രം (1-1)

ashwin reveals reasons behind delhi capitals move from punjab

ഐപിഎല്ലിനെ ആത്മവിശ്വാസത്തോടെയാണ് കാണുന്നത്. മികച്ച കായിക ക്ഷമത കാത്തുസൂക്ഷിക്കുകയെന്നതാണ് കടുപ്പമേറിയ കാര്യമെന്നും അശ്വിന്‍ പറഞ്ഞു. 2017ലാണ് അശ്വിന്‍ അവസാനമായി ഇന്ത്യക്കുവേണ്ടി പരിമിത ഓവര്‍ മത്സരം കളിച്ചത്.

Story first published: Friday, December 6, 2019, 8:48 [IST]
Other articles published on Dec 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X