വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുറിയില്‍ സിസിടിവി വേണമെന്ന് ഇന്ത്യന്‍ ഭാരോദ്വഹന താരം മീരാഭായ് ചാനു; കാരണം?

ദില്ലി: മുറിയില്‍ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ഭാരോദ്വഹന താരം മീരാഭായ് ചാനു. ദേശീയ ക്യാമ്പില്‍ പരിശീലനം നടത്തുന്ന അവര്‍ തന്നെ മരുന്നടിയില്‍ കുടുക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന് അപേക്ഷ നല്‍കിയത്. ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് മുന്നില്‍ ഇക്കാര്യം അവതരിപ്പിച്ചു.

തന്റെ ഭക്ഷണത്തിലോ മറ്റോ താനറിയാതെ മരുന്ന് ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് മീരാഭായിയുടെ ഭയം. ഇതേതുടര്‍ന്ന് കായികതാരങ്ങളുടെ ഭക്ഷണശാല, മുറികള്‍, അവര്‍ പുറത്തുള്ളവരുമായി ബന്ധപ്പെടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സിസിടിവി സ്ഥാപിക്കാന്‍ ഫെഡറേഷന്‍ അനുമതികാത്തിരിക്കുകയാണ്.

mirabaichanucwg

കായിക മന്ത്രാലയത്തിന് ഇതിനായി എഴുതിയിട്ടുണ്ടെന്ന് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ സഹദേവ് യാദവ് പറഞ്ഞു. ഭാരാദ്വഹന താരങ്ങള്‍ കുരുക്കില്‍ പെടുന്നത് തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഇവിടെ എന്താണ് നടക്കുന്നതെന്ന് സിസിടിവി സ്ഥാപിച്ചാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരെങ്കിലും മുറിയില്‍ കടന്നുവന്ന് എന്തെങ്കിലും വസ്തുക്കള്‍ അവരുടെ ഭക്ഷണത്തിലോ വെള്ളത്തിലോ ചേര്‍ക്കുന്നത് ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞേക്കില്ല. ഒരു റിസ്‌കെടുക്കാന്‍ തങ്ങളോ കായിക താരങ്ങളോ തയ്യാറല്ല. എത്രയും പെട്ടന്നു തന്നെ ക്യാമറ സ്ഥാപിക്കാമെന്ന് കായിക വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരോദ്വഹന താരങ്ങള്‍ ഏഷ്യന്‍ ഗെയിംസിനായുള്ള തയ്യാറെടുപ്പിനായാണ് ദേശീയ ക്യാമ്പില്‍ പരിശീലനം നടത്തുന്നത്. മുന്‍ ലോക ചാമ്പ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്ണ ജേതാവുമായ മീരാഭായ് ചാനു ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്.

Story first published: Monday, May 28, 2018, 19:45 [IST]
Other articles published on May 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X