വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിംപിക്‌സില്‍ മൂന്നു സ്വര്‍ണം, ധ്യാന്‍ ചന്ദിന് ഇതുവരെ ഭാരത രത്‌ന ഇല്ല, അനീതിയെന്ന് താരങ്ങള്‍

ദില്ലി: ഹോക്കി ഇന്ത്യയുടെ ദേശീയ വിനോദമാണ്. ഈ കളിയില്‍ ഇന്ത്യയ്ക്കു വേണ്ടി മൂന്നു സ്വര്‍ണം നേടിയ താരമാണ് മേജര്‍ ധ്യാന്‍ ചന്ദ്. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കി ഈ അതുല്യ കളിക്കാരനെ ആദരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ധ്യാന്‍ ചന്ദിന്റെ ജന്മദിനമായ തിങ്കളാഴ്ച ദില്ലിയിലെ ജന്ദര്‍മന്തറില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ മുതിര്‍ന്ന ഹോക്കിതാരങ്ങളെല്ലാം ഒരേ സ്വരത്തില്‍ ഈ ആവശ്യം ഉയര്‍ത്തി.

Read also: യൂബര്‍ ബുക്ക് ചെയ്യാന്‍ ആപ്പ് വേണ്ട, ഫേസ്ബുക്കില്‍ നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍

'' ഒളിംപിക്‌സില്‍ ഒരു മെഡല്‍ നേടാന്‍ വേണ്ടി ഇന്ത്യ പെടാ പാട് പെടുകയാണ്. 1928ലും 1932ലും 1936ലും ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയ ഒരു താരമുണ്ട്. ഇതുവരെ ഭാരതരത്‌ന പുരസ്‌കാരം നല്‍കാത്തതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് വേണം സംശയിക്കാന്‍-ജന്ദര്‍മന്തറില്‍ തടിച്ചു കൂടിയ ഹോക്കി താരങ്ങളെ സാക്ഷി നിര്‍ത്തി മുന്‍ ഇന്ത്യന്‍ നായകനും രാജ്യസഭാ എംപിയുമായ ദിലിപ് ടിര്‍ക്കി പറഞ്ഞു.

dhyan-chand

2012ല്‍ ഭാരതരത്‌ന പുരസ്‌കാരത്തിന് കായിക താരങ്ങളെ കൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത്രയും കാലമായിട്ടും ധ്യാന്‍ ചന്ദിന് ഈ പുരസ്‌കാരം ലഭിക്കാത്തത് നാണക്കേട് തന്നെയാണ്-ചടങ്ങില്‍ സംസാരിച്ച ധ്യാന്‍ചന്ദിന്റെ മകനും മുന്‍ ഇന്റര്‍നാഷണലുമായ അശോക് കുമാര്‍ പറഞ്ഞു.

ഭാരതരത്‌നത്തിന് കായിക താരങ്ങളെ പരിഗണിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യ നറുക്ക് വീണത് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാണ്. സിഎന്‍ആര്‍ റാവുവിന് ഒപ്പം സച്ചിന്‍ അവാര്‍ഡ് പങ്കിട്ടു. കഴിഞ്ഞ തവണ മദന്‍ മോഹന്‍ മാളവ്യയ്ക്കും അടല്‍ ബിഹാരി വാജ്‌പേയിക്കുമായാണ് ബഹുമതി പ്രഖ്യാപിച്ചത്. ഇത്തവണ ധ്യാന്‍ചന്ദിനു നല്‍കണമെന്നതാണ് കളിയെ സ്‌നേഹിക്കുന്നവരുടെ ആവശ്യം..

Story first published: Monday, August 29, 2016, 17:02 [IST]
Other articles published on Aug 29, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X