For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്ക് ഒരു റണ്ണിന്റെ തോല്‍വി

By Staff

കിങ്സ്റണ്‍: തുടര്‍ച്ചയായി സ്കോര്‍ പിന്തുടര്‍ന്നു ജയിക്കുന്നതിലെ ഇന്ത്യയുടെ കുതിപ്പ് അവസാനിച്ചു. വെസ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഒരു റണ്ണിന് തോറ്റു.

അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് ഒരു റണ്‍ അകലെ വിജയം കൈവിടേണ്ടിവന്നു. രണ്ട് ബൗണ്ടറികള്‍ അടിച്ച് യുവരാജ് മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സ് എന്ന നിലയിലെത്തിച്ചെങ്കിലും ബ്രാവോയുടെ പന്തില്‍ യുവരാജ് പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

തുടര്‍ച്ചയായി 17 മത്സരങ്ങളില്‍ സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ചതിനു ശേഷമാണ് ഇന്ത്യ സ്കോര്‍ പിന്തുടരാനുള്ള ദൗത്യത്തില്‍ തോല്‍ക്കുന്നത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി.

ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ വിന്‍ഡീസ് ഒമ്പത് വിക്കറ്റിന് 198 റണ്‍സാണെടുത്തത്. 199 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ യുവരാജ്സിംഗ് (93) മാത്രമാണ് ശോഭിച്ചത്. 49.4 ഓവറില്‍ ഇന്ത്യയുടെ എല്ലാ ബാറ്റ്സ്മാന്‍മാരും പുറത്തായി.

നേരത്തെ പുറത്താവാതെ 98 റണ്‍സെടുത്ത് വെസ്റ് ഇന്‍ഡീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ച സര്‍വണ്‍ ആണ് മാന്‍ ഒഫ് ദി മാച്ച്.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+