Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് രണ്ട് മെഡല്‍ കൂടി

Vijender boxes into historyബെയ്‌ജിങ്‌: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക്‌ വിജയദിനം. ഗുസ്‌തിയില്‍ സുശീല്‍ കുമാറിന്റെ വെങ്കല നേട്ടത്തിനു പിന്നാലെ ഇടിക്കൂട്ടില്‍ മെഡലുറപ്പിച്ച വിജേന്ദര്‍ കുമാറിന്റെ സ്വപ്‌ന തുല്യ പ്രകടനത്തിലൂടെയും ബുധനാഴ്‌ച ഇന്ത്യ ഇരട്ടി മധുരം നുണഞ്ഞു.

മെഡല്‍ പ്രതീക്ഷയുമായെത്തിയ താരങ്ങള്‍ വെറും കൈയ്യോടെ മടങ്ങുന്നതിനിടെയാണ്‌ തികച്ചും അപ്രതീക്ഷിതമായി ഇന്ത്യയുടെ രാജ കുമാരന്‍മാര്‍ നേട്ടം കൊയ്‌തത്‌.

66 കിലോ ഫ്രീസ്റ്റെലില്‍ വിഭാഗത്തില്‍ സുശീല്‍ കുമാര്‍ വെങ്കലമണിഞ്ഞ്‌ മണിക്കൂറുകള്‍ക്കമാണ്‌ വിജേന്ദര്‍ കുമാറും മെഡലുറപ്പിച്ച വിജയം നേടിയത്‌. 75 കിലോ വിഭാഗത്തില്‍ ഇക്വഡോറിന്റെ കാര്‍ലോസ്‌ ഗോന്‍ഗോരയെ വീഴ്‌ത്തിയാണ്‌ വിജേന്ദര്‍ വിജയം കൊയ്‌തത്‌.

9-4നായിരുന്നു വിജേന്ദറിന്റെ വിജയം. ബോക്‌സിങിലെ മറ്റു പ്രതീക്ഷകളായിരുന്ന അഖില്‍ കുമാറും ജിതേന്ദര്‍ കുമാറും തോറ്റു പുറത്തായതോടെ ഇന്ത്യയുടെ ഏക കച്ചിത്തുരുമ്പായിരുന്നു വിജേന്ദര്‍.

സെമിയില്‍ പരാജയപ്പെട്ടാലും വെങ്കലം ലഭിയ്‌ക്കുമെന്ന ചട്ടമുള്ളതാണ്‌ ഇന്ത്യക്ക്‌ ഒരു മെഡല്‍ ഉറപ്പാക്കിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Thursday, August 21, 2008, 9:42 [IST]
Other articles published on Aug 21, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+