Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതെന്ത് ബാറ്റിങ്? റുതുരാജ് മറ്റുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുന്നു!! വളരെ മോശം, തുറന്നടിച്ച് മുന്‍ താരം

ചെന്നൈ: ഐപിഎല്ലിലെ ജീവന്‍ മരണ പോരാട്ടത്തില്‍ ടെസ്റ്റ് ശൈലിയിലുള്ള ഇന്നിങ്‌സുമായി വന്‍ ഫ്‌ളോപ്പായി മാറിയ ചെന്നൈ സൂ്പ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദിനു രൂക്ഷവിമര്‍ശനം. മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാബ കരീമാണ് റുതുവിന്റെ സ്ലോ ബാറ്റിങിനെ കമന്ററിക്കിടെ അതിരൂക്ഷമായി വിമര്‍ശിച്ചത്.

21 ബോളില്‍ 15 റണ്‍സ് മാത്രം നേടിയാണ് റുതുരാജ് ക്രീസ് വിട്ടത്. ഒറ്റ ഫോറോ, സിക്‌സോ പോലും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നില്ലെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. 71.42 എന്ന ദയനീയ സട്രൈക്ക് റേറ്റിലാണ് റുതുരാജ് ബാറ്റ് വീശിയത്. ഒടുവില്‍ എസ്ആര്‍എച്ച് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ബൗളിങില്‍ ഇഷാന്‍ മലിങ്കയ്ക്കു ക്യാച്ച് സമ്മാനിച്ച് അദ്ദേഹം ക്രീസും വിട്ടു.

RUTURAJ GAIKWAD

ആഞ്ഞടിച്ച് സാബ കരീം

ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരബാദും തമ്മിലുള്ള മല്‍സരത്തെ കുറിച്ച് കമന്ററി പറയവെയാണ് റുതുരാജ് ഗെയ്ക്വാദിന്റെ സ്ലോ ബാറ്റിങില്‍ സാബ കരീം അതൃപ്തി പ്രകടിപ്പിച്ചത്. മറ്റുള്ള ബാറ്റര്‍മാരെ കൂടി സിഎസ്‌കെ നായകന്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റുതുരാജ് പുറത്താവുന്നതിനു അല്‍പ്പം മുമ്പായിരുന്നു കരീമിന്റെ വിമര്‍ശനം.

'വളരെ പതുക്കെ ബാറ്റ് ചെയ്തുകൊണ്ട് റുതുരാജ് ഗെയ്ക്വാദ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇന്നിംഗ്‌സിന്റെ പകുതി കഴിഞ്ഞു, അദ്ദേഹം ഒരു ബൗണ്ടറി പോലും നേടിയിട്ടില്ല. ഇത് വളരെ വിചിത്രവും നെഗറ്റീവ് ബാറ്റിംഗുമാണ്.

പിച്ച് ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങള്‍ കുറഞ്ഞത് വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ശ്രമമെങ്കിലും കാണിക്കണം. സ്‌കോറിങിനു വേഗത വര്‍ദ്ധിപ്പിക്കുന്നതിനായി ആരെങ്കിലും അദ്ദേഹത്തിന് സന്ദേശം നല്‍കേണ്ടതുണ്ട്.

വളരെയധികം ശരാശരി ബാറ്റിങാണ് റുതുരാജ് കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ ഈ സമീപനം സിഎസ്‌കെയ്ക്കു വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്'- ഇങ്ങനെയായിരുന്നു ഓണ്‍ എയറില്‍ റുതുരാജിനെ വിമര്‍ശിച്ചു കൊണ്ട് സാബ കരീമിന്റെ വാക്കുകള്‍.

നാണംകെട്ട് റുതുരാജ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ദയനീയ ഇന്നിങ്‌സിലൂടെ നാണക്കേടിന്റെ ലിസ്റ്റിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദ് ഇടം നേടിയിരിക്കുകയാണ്. ഐപിഎല്ലില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഒരു ബൗണ്ടറി പോലും പവര്‍പ്ലേയില്‍ നേടിയിട്ടില്ലാത്ത താരമെന്ന ദയനീയ റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്.

RUTURAJ GAIKWAD

ഈ മാച്ചില്‍ സിഎസ്‌കെയുടെ രണ്ടു പ്രധാന വിക്കറ്റുകള്‍ക്കു പിന്നിലെ വില്ലനും റുതുരാജാണ്. ആദ്യം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ (27) മടക്കിയ അദ്ദേഹം പിന്നീട് വെടിക്കെട്ട് താരം ഉര്‍വില്‍ പട്ടേലിന്റെ (13) പുറത്താവലിനും കാരണക്കാരനായി.

ഓപ്പണിങ് വിക്കറ്റില്‍ സഞ്ജുു- റുതുരാജ് ജോടി 31 റണ്‍സാണ് നേടിയത്. ഇതില്‍ 27 റണ്‍സും സഞ്ജുവിന്റെ ബാറ്റില്‍ നിന്നായിരുന്നു. റുതുരാജിന്റെ ഡിഫന്‍സീവ് ഗെയിം കാരണം അദ്ദേഹത്തിനു കൂടുതല്‍ റിസ്‌കുകളെടുക്കേണ്ടി വന്നത് വൈകാതെ പുറത്താവലിനും വഴിയൊരുക്കി. ഉര്‍വിലിനു സംഭവിച്ചതും ഇതു തന്നെയാണ്.

Story first published: Monday, May 18, 2026, 21:54 [IST]
Other articles published on May 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+