ഐപിഎൽ 2026 സീസൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്ലേഓഫ് പോരാട്ടങ്ങൾ കടുക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇപ്പോഴും പ്ലേഓഫിൽ കടക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും വെറും 14 പോയിന്റോടെ ചെന്നൈയ്ക്ക് നാലാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാം. എന്നാൽ ഇതിനായി ചെന്നൈയ്ക്ക് സ്വന്തം മത്സരത്തിൽ ജയിച്ചാൽ മാത്രം പോരാ, മറ്റ് ചില ടീമുകളുടെ ഫലങ്ങൾ കൂടി അനുകൂലമാകേണ്ടതുണ്ട്.
IPL 2026: സഞ്ജു ഇങ്ങനെ ചൂടാകുമോ? ചെപ്പോക്കിൽ ക്ലാസനും സഞ്ജുവും നേർക്കുനേർ, താരത്തെ ചൊടിപ്പിച്ചത് ഇത്..
ജിടിയെ തോൽപ്പിക്കണം, ഒപ്പം ഭാഗ്യവും വേണം
ചെന്നൈയ്ക്ക് പ്ലേഓഫിൽ എത്താനുള്ള ആദ്യ നിബന്ധന തങ്ങളുടെ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ (GT) പരാജയപ്പെടുത്തുക എന്നതാണ്. ഈ മത്സരത്തിൽ വൻ മാർജിനിൽ ജയിച്ച് 14 പോയിന്റിൽ എത്തുകയാണ് ഋതുരാജ് ഗെയ്‌ക്‌വാദിന്റെയും സംഘത്തിന്റെയും ആദ്യ ലക്ഷ്യം. എന്നാൽ ഇതുകൊണ്ട് മാത്രം കാര്യങ്ങൾ അവസാനിക്കുന്നില്ല. മറ്റ് അഞ്ച് മുൻനിര ടീമുകളുടെ മത്സരഫലങ്ങൾ കൂടി ചെന്നൈയ്ക്ക് അനുകൂലമായി വരണം.

ചെന്നൈയെ തുണയ്ക്കേണ്ട ആ 4 മത്സരങ്ങൾ
വരും ദിവസങ്ങളിൽ നടക്കുന്ന ചില പ്രധാന മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും ചെന്നൈയുടെ ഭാവി. ലഖ്‌നൗ സൂപ്പർ ജൈന്റ്‌സ് (LSG) തങ്ങളുടെ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെയും (RR) പഞ്ചാബ് കിംഗ്‌സിനെയും (PBKS) പരാജയപ്പെടുത്തണം. അതുപോലെ തന്നെ ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് (MI) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും (KKR) രാജസ്ഥാൻ റോയൽസിനെയും (RR) തോൽപ്പിക്കേണ്ടതുണ്ട്. ഇതിനൊപ്പം കൊൽക്കത്ത ഡൽഹി ക്യാപിറ്റൽസിനെ (DC) കൂടി വീഴ്ത്തിയാൽ ചെന്നൈയുടെ വഴി പൂർണ്ണമായും തുറക്കപ്പെടും.
പോയിന്റ് പട്ടികയിലെ അട്ടിമറി ഇങ്ങനെ
ഈ അത്ഭുത ഫലങ്ങൾ യാഥാർത്ഥ്യമായാൽ പോയിന്റ് പട്ടികയിൽ വലിയ മാറ്റങ്ങളാകും സംഭവിക്കുക. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB), ഗുജറാത്ത് ടൈറ്റൻസ് (GT), സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) എന്നീ ടീമുകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ സുരക്ഷിതമാക്കുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സ് കൃത്യം 14 പോയിന്റോടെ നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് മുന്നേറും.
IPL 2026: ഔട്ടെന്ന് ഉറപ്പ്, എന്നിട്ടും സഞ്ജു എന്തിന് 'കടുംകൈ' ചെയ്തു? വിമര്‍ശനം, സംഭവമറിയാം
അതേസമയം പഞ്ചാബ് കിംഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും 13 പോയിന്റിൽ ഒതുങ്ങും. ക്യാപ്റ്റൻ റിയാൻ പരാഗിന്റെ കീഴിലിറങ്ങുന്ന രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നിവർ വെറും 12 പോയിന്റിൽ ഒതുങ്ങി ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ചെയ്യും. സഞ്ജു സാംസൺ അടക്കമുള്ള പ്രമുഖ താരങ്ങളുള്ള ചെന്നൈ ക്യാമ്പിന് ഈ പുതിയ കണക്കുകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. എന്നാൽ, സ്വന്തം കളി നോക്കുന്നതിനേക്കാൾ മറ്റുള്ളവരുടെ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വലിയൊരു മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നമാണ്. പരിക്കുകളും നായകത്വത്തിലെ പിഴവുകളും ഫോം ഇല്ലായ്മയുമെല്ലാം ചെന്നൈ സൂപ്പർ കിങ്സിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അടുത്ത വർഷം ഈ പോരായ്മകളെല്ലാം തിരുത്തി മുന്നോട്ട് വരാൻ അവർക്ക് സാധിക്കും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.