Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഔട്ടെന്ന് ഉറപ്പ്, എന്നിട്ടും സഞ്ജു എന്തിന് 'കടുംകൈ' ചെയ്തു? വിമര്‍ശനം, സംഭവമറിയാം

ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈരാബാദുമായുള്ള ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ അഗ്രസീവ് തുടക്കത്തിനു ശേഷ ക്രീസ് വിട്ടിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ചെപ്പോക്കില്‍ 27 റണ്‍സ് നേടിയാണ് അദ്ദേഹം മടങ്ങിയത്. 13 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

എസ്ആര്‍എച്ച് നാകന്‍ പാറ്റ് കമ്മിന്‍സിന്റെ ബൗളിങില്‍ എഡ്ജായ ശേഷം വിക്കറ്റിനു പിന്നില്‍ അദ്ദേഹം സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. എന്നാല്‍ എഡ്ജുണ്ടെന്നു വളരെ വ്യക്തമായിട്ടും, അതിന്റെ ശബ്ദം കേട്ടിട്ടും റിവ്യു എടുക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം സഞ്ജുവിനെതിരേ രംഗത്തു വന്നിരിക്കുകയാണ്.

SANJU SAMSON

ഔട്ടാണെന്നു വളരെ വ്യക്തമാ ബോധ്യമുണ്ടായിട്ടും എന്തിനാണ് കളിയുടെ തുടക്കത്തി തന്നെ ഈ തരത്തില്‍ നിര്‍ണായകമായ റിവ്യു എന്തിനാണ് പാഴാക്കിയതെന്നാാണ് സഞ്ജുവിനോടുള്ള ആരാധകരുടെ ചോദ്യം.

ചോദ്യം ചെയ്ത് ഫാന്‍സ്

'സഞ്ജു സാംസണ്‍ ക്യാച്ചിന് ഡിആര്‍എസ് എടുത്തത് എന്തിനാണ്? അത് ബാറ്റില്‍ തട്ടിയാല്‍, ബാറ്റ്‌സ്മാന്‍ തീര്‍ച്ചയായും അറിയും. അവസരമോ, വിവേകമോ 'എനിക്ക് പാഴാക്കാന്‍ അധികാരമുണ്ട്, ഞാന്‍ ബൗള്‍ഡ് ഔട്ട് ആകുമോ എന്നത് പ്രശ്‌നമല്ല'.

'ഒരു റിവ്യൂ പാഴാക്കി, സഞ്ജു സാംസണ്‍ ഡിആര്‍എസിന് പോയത് എന്തുകൊണ്ടാണ്?'

'സഞ്ജു സാംസണ്‍ എന്തിനാണ് റിവ്യൂ എടുത്തതെന്ന് മാത്രം പറയൂ... താന്‍ പുറത്താണെന്ന് അയാള്‍ക്ക് അറിയാം. ലജ്ജയില്ലേ സഞ്ജൂ?'.

'സഞ്ജു സാംസണിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മോശം റിവ്യു ആണിത്. തത്സമയം പോലും എല്ലാവരും ആ ശബ്ദം കേട്ടു. ഒരുപക്ഷേ റുതുരാാജ് ഗെയ്ക്വാദിനു കേള്‍ക്കാന്‍ കഴിഞ്ഞേക്കില്ല, ആള്‍ക്കൂട്ടത്തിന്റെ ശബ്ദത്തിന്റെ ശബ്ദം കാരണമാണിത്. പക്ഷേ തീര്‍ച്ചയായും സഞ്ജുവിന് കേള്‍ക്കാന്‍ കഴിയും. അത് ബാറ്റ്-ടച്ച്-പാഡ് ആണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടെന്ന് ഞാന്‍ കരുതി. സഞ്ജു ചെയ്തത് വളരെ മോശമായിപ്പോയി'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

തുടക്കം മുതലാക്കാനാവാതെ സഞ്ജു

ഈ മല്‍സരത്തില്‍ തുടക്കം മുതല്‍ വളരെ മികച്ച ഫോമിലാണ് സഞ്ജു സാംസണ്‍ കാണപ്പെട്ടത്. നല്ല ടൈമിങോടെ ഷോട്ടുകള്‍ കളിക്കാനും അദ്ദേഹത്തിനായിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയെറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ബോള്‍ നോബോളായപ്പോള്‍ അടുത്ത ബോളില്‍ സിക്‌സറുമായാണ് സഞ്ജു അക്കൗണ്ട് തുറന്നത്.

SANJU SAMSON

അടുത്ത ബോള്‍ ബൗണ്ടറി കടത്തിയ അദ്ദേഹം അവസാന ബോളില്‍ വീണ്ടുമൊരു ഫോറടിച്ചാണ് ഓവര്‍ അവസാനിപ്പിച്ചത്. രണ്ടാം ഓവറില്‍ പ്രഫുല്‍ ഹിംഗെയെയും സഞ്ജു പഞ്ഞിക്കിട്ടു. ഓവറിലെ അവസാന മൂന്നു ബോളിലും ബൗണ്ടറി പായിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇതോടെ മൂന്നാം ഓവറില്‍ എസ്ആര്‍എച്ച് നായകന്‍ പാറ്റ് കമ്മിന്‍സ് സ്വയം ബൗള്‍ ചെയ്യാനെത്തി.

മൂന്നാം ബോളില്‍ തന്നെ ചെപ്പോക്കിലെ സിഎസ്‌കെ ഫാന്‍സിനെ നിശബ്ധരാക്കി അദ്ദേഹം സഞ്ജുവിനെ മടക്കുകയും ചെയ്തു. ഓഫ്സ്റ്റംപിന് പുറത്ത് ഒരു ലെങ്ത്ത് ബോളാണ് കമ്മിന്‍സ് എറിഞ്ഞത്. ശരീരത്തില്‍ നിന്നും അകലേക്കു പോയ ബോളില്‍ സഞ്ജു അശ്രദ്ധമായി ഡ്രൈവിനും തുനിയുകയായിരുന്നു. പക്ഷെ എഡ്ജായ ബോള്‍ നേരെ ഇഷാന്‍ കിഷന്റെ കൈകളിലുമെത്തി.

തുടര്‍ന്നു അംപയര്‍ ഔട്ടും വിധിച്ചെങ്കിലും ഇതു അംഗീകരിക്കാതെ സഞ്ജു റിവ്യു എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എഡ്ജായ ശബ്ദം വളരെ വ്യക്തമായി കേള്‍ക്കാമായിരുന്നിട്ടും എന്തിനാണ് അദ്ദേഹം ഇങ്ങനൈാരു ചൂതാട്ടം നടത്തിയതെന്നത് വിചിത്രമാണ്.

Story first published: Monday, May 18, 2026, 20:46 [IST]
Other articles published on May 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+