കൊച്ചി: സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉജ്വലഫോമിലുള്ള മുന്‍ചാമ്പ്യന്‍മാരായ ഗോവ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് അസമിനെ തകര്‍ത്തു. മഴയെ തുടര്‍ന്ന് മാറ്റിവച്ച മത്സരം നവംബര്‍ 15 ചൊവ്വാഴ്ച രാവിലെയാണ് നടന്നത്.
ഗോവന്‍ സ്ട്രൈക്കര്‍ ആന്റണി പെരേര ഹാട്രിക്കുള്‍പ്പെടെ നാല് ഗോളുകള്‍ നേടി. ക്ലിമാക്സ് ലാറന്‍സ്, ക്ലിഫോര്‍ഡ് മിരാന്റ എന്നിവര്‍ ഓരോ ഗോളടിച്ചു. കളിയിലുടനീളം ഗോവയ്ക്കായിരുന്നു ആധിപത്യം.
ഈ തോല്‍വിയോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നു പുറത്താവുന്ന ആദ്യത്തെ ടീമായി അസം. ആദ്യത്തെ മത്സരത്തില്‍ അവര്‍ മണിപ്പൂരിനോട് 1-3ന് തോറ്റിരുന്നു.