കൊളംബോ: മഴ മൂലം ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ വെള്ളിയാഴ്ചത്തെ കളി ഉപേക്ഷിച്ചു. കാലാവസ്ഥ അനുകൂലമെങ്കില്‍ റിസര്‍വ് ദിനമായ ശനിയാഴ്ച കളി തുടരും.
മഴ മൂലം ഉച്ച തിരിഞ്ഞ്െ 2.30നാണ് കളി തുടങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. 3.4 ഓവര്‍ എറിയുമ്പോഴേക്കും വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തേണ്ടിവന്നു. കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 11 എന്ന നിലയിലായിരുന്നു ഇന്ത്യ. സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്.
ഇന്ത്യന്‍ ടീമില്‍ ശ്രീശാന്തില്ല. ഇര്‍ഫാന്‍ പഠാന്‍, മുനഫ് പട്ടേല്‍, അജിത് അഗാര്‍കര്‍, ഹര്‍ഭജന്‍സിംഗ് എന്നിവരാണ് ഇന്ത്യയുടെ ബൗളര്‍മാര്‍.