മുംബൈ: ബഹുരാഷ്ട്ര സ്പോര്‍ട്സ് ഉപകരണ നിര്‍മാതാക്കളായ നൈക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോണ്‍സര്‍ ചെയ്യും. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് ഇതിനുള്ള അവകാശം നൈക്കി നേടിയത്.
2006 ജനവരി ഒന്ന് മുതല്‍ 2010 ഡിസംബര്‍ 31 വരെയാണ് നൈക്കുമായി കരാറെന്ന് ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിനു ശേഷം ബിസിസിഐ വൈസ് പ്രസിഡന്റ് ലളിത് മോഡി അറിയിച്ചു. കിറ്റ് സ്പോണ്‍സര്‍ഷിപ്പ് അവകാശത്തിനായി 196.66 കോടി രൂപയാണ് നൈക്കി ബിസിസിഐക്ക് നല്‍കുന്നത്.
റീബോക്ക്, അഡിഡാസ്, സ്ലാവെംഗര്‍ എന്നീ ബ്രാന്റുകളെ പിന്തള്ളിയാണ് നൈക്കി സ്പോണ്‍ഷിപ്പ് അവകാശം നേടിയത്.