ബുലാവയോ: ത്രിരാഷ്ട്ര ക്രിക്കറ്റിന്‍രെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് 216 റണ്‍സിന്റെ വിജയലക്ഷ്യം.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റ് 44.1 ഓവറില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായി. 54 റണ്‍സെടുത്ത മാക്മിലനാണ് ന്യൂസിലന്റ് ടീമിലെ ടോപ് സ്കോറര്‍. മാക്കുലം 49 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ലെമിംഗിന് ഒരു റണ്‍മാത്രമേ നേടാനായുള്ളൂ.
15 ഓവറില്‍ 49 റണ്‍സിന് അഞ്ചു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട ന്യൂസിലന്റിന് മാക്മിലന്‍, മാക്ക്യൂലം എന്നിവരുടെ ബാറ്റിംഗാണ് സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്.
ഇന്ത്യക്കു വേണ്ടി ഇര്‍ഫാന്‍ പഠാന്‍ മൂന്നു വിക്കറ്റുകളും അജിത് അഗാര്‍ക്കര്‍, ആശിഷ് നെഹ്റ എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതവും ജെ.പി യാദവ് ഒരു വിക്കറ്റും നേടി.