മെല്‍ബണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യക്തിഗത ഇനങ്ങളിലെ മെഡല്‍ വേട്ടയില്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുക എന്ന ഇന്ത്യയുടെ സമരേഷ് ജങിന്റെ സ്വപ്നം പൊലിഞ്ഞു. വെള്ളിയാഴ്ച നടന്ന പുരുഷന്‍മാരുടെ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റള്‍ ഇനത്തില്‍ ജങ് വെങ്കലവുമായി മൂന്നാമതായി.
മത്സരിക്കുന്ന എട്ടിനങ്ങളില്‍ ഏഴിലും സ്വര്‍ണം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ജുങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ആറു സ്വര്‍ണം വീതം നേടിയ സൂസി ഒനിലും ഇയാന്‍ തോര്‍പ്പുമാണ് വ്യക്തിഗത സ്വര്‍ണവേട്ടയില്‍ മുന്നിലെത്തിയിട്ടുള്ളത്. ഈ നേട്ടം മറികടക്കാമെന്ന ജുങിന്റെ സ്വപ്നമാണ് പൊലിഞ്ഞത്. അഞ്ച് സ്വര്‍ണം നേടിയ ജുങിന് ഇനി ഒരു മത്സരം മാത്രമേ ബാക്കിയുള്ളൂ.
25 മീറ്റര്‍ സ്റാന്റേഡ് പിസ്റള്‍ ഇനത്തിലാണ് ഇനി ജുങിന് മത്സരിക്കാനുള്ളത്. അഞ്ച് സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് ഇപ്പോള്‍ ജുങ്ങിന്റെ മെഡല്‍ നേട്ടം.