Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് 144 റണ്‍സിന്റെ വിജയലക്ഷ്യം

മൊഹാലി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യക്ക് 144 റണ്‍സിന്റെ വിജയലക്ഷ്യം. അഞ്ചാം ദിവസമായ തിങ്കളാഴ്ച ഉജ്വലമായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ 181 റണ്‍സിന് അവസാനിപ്പിച്ചതോടെ വിജയം ഇന്ത്യക്ക് അടുത്തെത്തി നില്‍ക്കുകയാണ്.

തിങ്കളാഴ്ച അഞ്ചിന് 112 എന്ന നിലയില്‍ തുടങ്ങിയ ഇംഗ്ലണ്ടിന്റെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 59 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ നിലംപൊത്തി. തിങ്കളാഴ്ച കളി തുടങ്ങിയതിനു ശേഷം അതിവേഗം മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ മുനഫ് പട്ടേലാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. കന്നിടെസ്റ് അവിസ്മരണീയമാക്കിയ പട്ടേല്‍ രണ്ടാം ഇന്നിംഗ്സില്‍ മൊത്തം നാല് വിക്കറ്റ് വീഴ്ത്തി. ഏഴ് വിക്കറ്റാണ് പട്ടേലിന്റെ കന്നി ടെസ്റിലെ സമ്പാദ്യം.

ജോണ്‍സ് (അഞ്ച്), ലിയാന്‍ പ്ലങ്കറ്റ് (ഒന്ന്), ഹൊഗാര്‍ഡ് (40) സ്റീവ് ഹാര്‍മിസണ്‍ (13), ഫ്ലിന്റോഫ് (51) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് തിങ്കളാഴ്ച നഷ്ടമായത്.

അവസാന വിക്കറ്റുകള്‍ കുംബ്ലെയും പീയൂഴ് ചൗളയും എറിഞ്ഞിട്ടു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്ത കുംബ്ലെ ഈ ടെസ്റില്‍ ഒമ്പത് വിക്കറ്റുകളാണ് വീഴ്ത്തിയത്.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+