Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ റെക്കോര്‍ഡ് ഗില്‍ക്രിസ്റ്റിന്

Ghilchristഅഡ്‌ലെയ്‌ഡ്‌: ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയെന്ന റിക്കാര്‍ഡ്‌ ഗില്‍ക്രിസ്റ്റ്‌ സ്വന്തം പേരില്‍ കുറിച്ചു.

ഒട്ടേറെ പിഴവുകള്‍ വരുത്തിയ അഡ്‌ലെയ്‌ഡിലെ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെയെ ക്യാച്ചിലൂടെ പൂറത്താക്കിയാണ്‌ ഗില്‍ക്രിസ്റ്റ്‌ ഈ നേട്ടം കൈവരിച്ചത്‌.

413 പേരെ പുറത്താക്കിയ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക്‌ ബൗച്ചറിന്റെ റെക്കോര്‍ഡാണ്‌ ഗില്ലി പഴങ്കഥയാക്കിയത്. 109 ടെസ്‌റ്റുകളില്‍ നിന്നാണ്‌ ബൗച്ചര്‍ 413 ഇരകളെന്ന നേട്ടം സ്വന്തമാക്കിയിരുന്നത്‌.

36 വയസുകാരനായ ഗില്‍ക്രിസ്‌റ്റിന്റെ 96 ാമത്തെ ടെസ്‌റ്റാണ്‌ അഡ്‌ലെയ്‌ഡിലേത്‌. 414 ഇരകളെന്ന നേട്ടത്തില്‍ 377 ക്യാച്ചുകളും 37 സ്റ്റംമ്പിങ്ങുമാണ്‌ ഗില്ലിയുടെ സന്പാദ്യത്തിലുള്ളത്. .

ഏറ്റവും കൂടുതല്‍ ഇരകളെ പുറത്താക്കിയെന്ന ഗില്ലിന്റെ റിക്കാര്‍ഡിന് സമീപ ഭാവിയില്‍ ആരും വെല്ലുവിളിയ്ക്കാനില്ല.

എന്നാല്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഒരു വര്‍ഷം കൂടി തുടരണമെന്നു പറയുന്ന ഗില്‍ക്രിസ്റ്റിന്റെ ആഗ്രഹം എത്രത്തോളം നടപ്പാകുമെന്ന് കണ്ടു തന്നെയറിയണം. സിഡ്‌നി ടെസ്റ്റില്‍ നാല്‌ പേരെ പുറത്താക്കാനുള്ള അവസരം ഗില്‍ക്രിസ്റ്റ്‌ നഷ്ടപ്പെടുത്തിയിരുന്നു.

അഡ്‌ലെയ്‌ഡിലെ ടെസ്റ്റില്‍ 51 റണ്‍സ്‌ നേടി ഇന്ത്യയ്‌ക്ക്‌ മൂന്‍തൂക്കം നല്‌കാന്‍ സഹായിച്ച ലക്ഷ്‌മണിനെ തുടക്കത്തിലെ പുറത്താക്കാനുള്ള അവസരവും ഗില്‍ കളഞ്ഞു കുളിച്ചിരുന്നു. ലക്ഷ്‌മണും സച്ചിനും കൂടിയുള്ള കൂട്ടുക്കെട്ടാണ്‌ നാലാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക മുന്‍തൂക്കം

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+