ഇഞ്ചോണ്‍ സിറ്റി (ദക്ഷിണ കൊറിയ): പതിനാറാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ റിലേയിലും ഇന്ത്യ സ്വര്‍ണം നേടി.
രാജ്വീന്ദര്‍ കൗര്‍, സതി ഗീത, ചിത്ര സോമന്‍, മഞ്ജിത് കൗര്‍ എന്നിവരുള്‍പ്പെട്ട റിലേ ടീം റെക്കോഡ് സമയമായ മൂന്ന് മിനുട്ടും 30.93 സെക്കന്റും കൊണ്ടാണ് ഫിനിഷ് ചെയ്തത്. ചൈനയുടെ 3:31.03 സെക്കന്റ് സമയത്തിന്റെ റെക്കോഡാണ് അവര്‍ തകര്‍ത്തത്.
ചാമ്പ്യന്‍ഷിപ്പിന്റെ സമാപന ദിവസനത്തില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. ലോംഗ് ജംപില്‍ മലയാളി താരം അഞ്ജു ബോബി ജോര്‍ജ് സ്വര്‍ണം നേടിയിരുന്നു.