അക്തറിന്റെയും ആസിഫിന്റെയും വിലക്ക് നീക്കി
റാവല്‍പിണ്ടി: പാകിസ്ഥാന്റെ ഫാസ്റ് ബൗളര്‍മാരായ ഷോയബ് അക്തറിനും മുഹമ്മദ് ആസിഫിനും മരുന്നടിച്ചതിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച അപ്പീല്‍സ് ട്രിബ്യൂണലാണ് ഈ തീരുമാനം കൈകൊണ്ടത്.
പരിശോധനയില്‍ ഉത്തേജമരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നവംബര്‍ ആദ്യമാണ് അക്തറിന് രണ്ടു വര്‍ഷത്തേക്കും ആസിഫിന് ഒന്നര വര്‍ഷത്തേക്കും പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഒക്ടോബറില്‍ മരുന്നടിച്ചതിന്റെ പേരില്‍ ഇരുവരെയും ഇന്ത്യയില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും തിരിച്ചുവിളിച്ചിരുന്നു.
ഇപ്പോള്‍ നടന്നുവരുന്ന പാകിസ്ഥാന്-വെസ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ ഇരുവര്‍ക്കും കളിക്കാനാവുമോയെന്ന കാര്യം തീരുമാനിക്കേണ്ടത് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡാണെന്ന് ട്രിബ്യൂണല്‍ ചെയര്മാന് ജസ്റിസ് ഫക്റുദ്ദീന് ജി. ഇബ്രാഹിം വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
