Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഹാര്‍ദിക്കിന് പകരം ഗ്രീന്‍!! കമോണ്‍ മുംബൈ, ഈ നീക്കം കിടുക്കും; വോന്‍ പറയുന്നതിങ്ങനെ

ഐപിഎല്ലില്‍ ഇത്തവണ അവസാനസ്ഥാനക്കാരായി ഫിനിഷ് ചെയ്യേണ്ടി വരുമോയെന്ന ഭീതിയിലുള്ള മുംബൈ ഇന്ത്യന്‍സ് ടീമിന് സര്‍പ്രൈസ് ഉപദേശവുമായി മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനായി ടീമില്‍ ഒരു വമ്പന്‍ മാറ്റമാണ് അദ്ദേഹം നിര്‍ദേശിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു നാലു വിക്കറ്റിന്റെ പരാജയമാണ് മുംബൈക്കു നേരിട്ടത്. ഇത്തവണ 13 മല്‍സരങ്ങളില്‍ നിന്നും അവരുടെ ഒമ്പതാം പരാജയമാണിത് വറും നാലു മാച്ചുകള്‍ മാത്രമേ ഹാര്‍ദിക് പാണ്ഡ്യക്കും ടീമിനും ജയിക്കാനായിട്ടുള്ളൂ.

HARDIK PANDYA

ഹാര്‍ദിക്ക് വേണ്ട

അടുത്ത ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തു മാത്രമല്ല, ടീമില്‍ പോലും ഹാര്‍ദിക് പാണ്ഡ്യ വേണ്ടെന്ന സര്‍പ്രൈസ് നിരീക്ഷണമാണ് മൈക്കല്‍ വോന്‍ നടത്തിയിരിക്കുന്നത്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് ടൈറ്റന്‍സ് ടീമിനെ നന്നായി നയിക്കവെ അദ്ദേഹത്തെ 2024ലെ സീസണിനു മുന്നോടിയായി മുംബൈ തിരികെ വാങ്ങിയ തീരുമാനത്തെും വോന്‍ ചോദ്യം ചെയ്തു.

'ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡില്‍ മുംബൈ ഇന്ത്യന്‍സ് എന്തിനാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും കൊണ്ടു വന്നതെന്നു എനിക്കറിയില്ല. അദ്ദേഹം ഗുജറാത്ത് ടീമിനൊപ്പം വളരെ നന്നായി പോയിക്കൊണ്ടിരിക്കവെയായിരുന്നു അത്തരമൊരു നീക്കം.

വ്യത്യസ്ത കോച്ചിനും വ്യത്യസ്ത കളിക്കാര്‍ക്കുമൊപ്പം കിരീടം നേടാനും ഹാര്‍ദിക്കിനായിരുന്നു. മുംബൈയുടെ 'അടുക്കളയില്‍' ഒരുപാട് ഷെഫുമാരുള്ളതു പോലെയാണ് എനിക്കു തോന്നുന്നത്'- വോന്‍ വ്യക്തമാക്കി.

ഒരു ഐപിഎല്‍ ടീമിനെ നയിക്കണമെന്നാണ് ഹാര്‍ദിക് ആഗ്രഹിക്കുന്നതെങ്കില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് അദ്ദേഹത്തെ നല്‍കി പകരം കാമറൂണ്‍ ഗ്രീനിനെ കൊണ്ടുവരുന്ന കാര്യം മുംബൈക്കു ആലോചിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ക്യാപ്റ്റന്‍സിയാണ് ഹാര്‍ദിക് പാണ്ഡ്യ ആഗ്രഹിക്കുന്നതെങ്കില്‍ പുതിയൊരു കൂട്ടത്തിനൊപ്പമായിരിക്കുന്നതാണ് നല്ലത്. അത് ചിലപ്പോള്‍ കെകെആര്‍ ആവാം. കൊല്‍ക്കത്ത പുതിയൊരു ക്യാപ്റ്റനെ നോക്കുകയാണ്. അതുകൊണ്ടാണ് ഹാര്‍ദിക്- കാമറൂണ്‍ ഗ്രീന്‍ കൈമാറ്റത്തെ കുറിച്ച് ഞാന്‍ പറയുന്നത്'- വോന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ കഴിഞ്ഞ മിനി താരലേലത്തിലെ ഏറ്റവുമുയര്‍ന്ന തുകയായ 25.20 കോടി രൂപയ്ക്കാണ് ഗ്രീനിനെ കെകെആര്‍ വാങ്ങിയത്. സീസണിന്റെ പകുതിയില്‍ ഇത്രയും വലിയൊരു തുകയോടു നീതി പുലര്‍ത്താന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ക്കായില്ല. ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായി മാറിയെന്നു മാത്രമല്ല ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിര്‍ദേശം കാരണം ബൗളിങില്‍ നിന്നും ഗ്രീന്‍ മാറി നില്‍ക്കുകയും ചെയ്തു.

CAMERON GREEN

പക്ഷെ സീസണ്‍ ഇപ്പോള്‍ ക്ലൈാമാക്‌സിലേക്കു കടക്കവെ ഗ്രീനിന്റെ പ്രകടനത്തിലും വലിയ പുരോഗതിയുണ്ടെന്നു കാണാം. ബാറ്റിങില്‍ പഴയ ഫോമിലേക്കു തിരികെ എത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം ബൗളിങും പുനരാരംഭിച്ചിരിക്കുകയാണ്. 13 ഇന്നിങ്‌സുകളിലാണ് ഗ്രീന്‍ ഇതിനകം കളിച്ചത്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം 316 റണ്‍സെടുത്ത അദ്ദേഹം ഏഴു വിക്കറ്റുകളും നേടിയിട്ടുണ്ട്.

അടുത്ത സീസണില്‍ കെകെആറിന്റെ നിര്‍ണയക താരങ്ങളിലൊരാളായിരിക്കും ഗ്രീന്‍. അതിനാല്‍ തന്നെ ഗ്രീനിനെ വിട്ടുകൊടുത്ത് ഹാര്‍ദിക്കിനെ കെകെആര്‍ വാങ്ങാനുള്ള സാധ്യതയും തീരെ കുറവാണ്. അതേസമയം, ഗ്രീനിന്റെ ഐപിഎല്ലിലെ തുടക്കവും മുംബൈയിലൂടെയാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.

2023ല്‍ 17.5 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ എംഐ വാങ്ങിയത്. ഒരു സെഞ്ച്വറിയടക്കം 452 റണ്‍സോടെ കസറിയിട്ടും സീസണിനു ശേഷം ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് മുംബൈ ട്രേഡും ചെയ്തു. ഹാര്‍ദിക്കിനെ ജിടിയില്‍ നിന്നും തിരികെ വാങ്ങുന്നതിനു വേണ്ടിയായിരുന്നു മുംബൈയുടെ ഈ വമ്പന്‍ നീക്കം.

Story first published: Thursday, May 21, 2026, 15:06 [IST]
Other articles published on May 21, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+