IPL 2026: ഹാർദിക്കിന് എന്താ കളിക്കാൻ താൽപര്യമില്ലേ? എല്ലാം കുളമാക്കിയ മുംബൈയ്ക്കെതിരെ ആരാധക രോഷം
ഐപിഎൽ 2026 സീസണിൽ വൻ തിരിച്ചടികളിലൂടെ കടന്നുപോകുന്ന മുംബൈ ഇന്ത്യൻസ് വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ്. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ടീം നേരിടുന്ന തുടർച്ചയായ പരാജയങ്ങൾ ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ നിരാശപ്പെടുത്തുന്നു.
ഹാർദിക് പാണ്ഡ്യ ഇല്ലാത്ത കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ മികച്ച കളി പുറത്തെടുത്ത മുംബൈ, താരം ടീമിലേക്ക് തിരിച്ചെത്തിയതോടെ പഴയ പടിയായെന്നാണ് പുതിയ മത്സരഫലങ്ങൾ വ്യക്തമാക്കുന്നത്.

ഈ സീസണിലെ ഏറ്റവും മോശം പ്രകടനം; ഹാർദിക്കിന്റെ ബോഡി ലാംഗ്വേജ് ഡൗൺ!
വരാനിരിക്കുന്ന മത്സരങ്ങളിൽ ജയം അനിവാര്യമായിരുന്നിട്ടും ഈ സീസണിലെ ഏറ്റവും മോശം ഫീൽഡിങ്, ബാറ്റിംഗ്, ബോളിംഗ് പ്രകടനമാണ് മുംബൈയിൽ നിന്നും ഉണ്ടായത്. കളിക്കളത്തിൽ ഒട്ടും പ്രോ-ആക്ടീവ് അല്ലാത്ത രീതിയിലാണ് ഹാർദിക് പാണ്ഡ്യ ഫീൽഡ് നിയന്ത്രിച്ചത്. ക്യാപ്റ്റന്റെ ബോഡി ലാംഗ്വേജ് അങ്ങേയറ്റം ഡൗൺ ആണെന്നത് ടീമിനെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്. രോഹിത് ശർമ്മ നയിച്ച പഴയ മുംബൈ ഇന്ത്യൻസിന്റെ ആ പോരാട്ടവീര്യം ഒരിടത്തും കാണാൻ സാധിക്കുന്നില്ല എന്നുമാണ് ആരാധകർ കുറ്റപ്പെടുത്തുന്നത്.
മുംബൈയുടെ തകർച്ചയ്ക്ക് ഉത്തരവാദി ആര്? വമ്പൻ തീരുമാനങ്ങൾക്ക് സമയമായി
ടീമിന്റെ ഈ വൻ പരാജയത്തിന് പ്രധാന ഉത്തരവാദി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മോശം ഫോമും വിചിത്രമായ തീരുമാനങ്ങളുമാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ടീം മാനേജ്‌മെന്റിന്റെ അമിത പരീക്ഷണങ്ങളും ഇതിന് ആക്കം കൂട്ടി. പ്ലേഓഫ് റേസിൽ നിന്ന് ഇതിനകം തന്നെ പുറത്തായ മുംബൈ ഇന്ത്യൻസ് അടുത്ത സീസണെങ്കിലും മെച്ചപ്പെടുത്തണമെങ്കിൽ ക്യാപ്റ്റൻസി മാറ്റം ഉൾപ്പെടെയുള്ള ചില കടുത്ത തീരുമാനങ്ങൾ മാനേജ്‌മെന്റ് കൈക്കൊണ്ടേ മതിയാകൂ.
ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കം മുതൽ താളം തെറ്റുകയായിരുന്നു. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. മുൻനിര തകർന്നപ്പോൾ സൗത്ത് ആഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷാണ് മുംബൈ നിരയെ കുറച്ചെങ്കിലും പിടിച്ച് നിൽക്കാൻ സഹായിച്ചത്. 32 പന്തുകളിൽ നിന്നും 20 റൺസ് നേടിയ തിലക് വർമ്മയും 27 പന്തുകളിൽ നിന്നും 26 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞ കൊൽക്കത്തയുടെ മുന്നിൽ അവർക്കും പിടിച്ച് നിൽക്കാൻ സാധിച്ചില്ല. കാമറൂൺ ഗ്രീൻ മൂന്നും സൗരഭ് ദൂബെ, കാർത്തിക് ത്യാഗി എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് മനീഷ് പാണ്ഡെയുടെ പക്വതയാർന്ന ഇന്നിങ്സ് മേൽക്കൈ നേടിക്കൊടുത്തു. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും പാണ്ഡെ പിടിച്ച് നിന്നു. 45 റൺസെടുത്ത പാണ്ഡെയ്ക്കൊപ്പം 40 റണ്ണെടുത്ത റോവ്മാൻ പവൽ കൂടി ചേർന്നതോടെ കൊൽക്കത്ത വിജയം കണ്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications