എഡ്ജ്ബാസ്റണ്‍: വെസ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 179 റണ്ണിന് പുറത്ത്. ടെസ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റ് തികച്ച കോട്നി വാല്‍ഷിന്റെ നേതൃത്വത്തിലുള്ള വെസ്റിന്‍ഡീസ് ബൗളിംഗ് നിരക്കുമുന്നില്‍ ഇംഗ്ലണ്ട് ചുരുണ്ടുകൂടുകയായിരുന്നു.
ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വെസ്റിന്‍ഡീസ് രണ്ടു വിക്കറ്റിന് 50 റണ്ണെടുത്തിട്ടുണ്ട്. ഓപ്പണര്‍ ഷെര്‍വിന്‍ കാംബെല്‍ 28 റണ്ണോടെയും മുന്‍ ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ ആറ് റണ്ണോടെയും ക്രീസില്‍ നില്‍ക്കുന്നു.
നേരത്തെ ടോസ് നേടിയ വെസ്റിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 18 റണ്ണെടുത്ത മാര്‍ക്ക് രാംപ്രകാശിനെ ഹിന്‍ഡ്സിന്റെ കൈകളിലെത്തച്ച് വാല്‍ഷ് തന്റെ 450-ാം വിക്കറ്റ് നേടി. പിന്നീട് ഓപ്പണറായ മൈക്കല്‍ ആര്‍തര്‍ട്ടണെയും (20) ഗ്രേയം ഹിക്കിനെയും (പൂജ്യം) പെട്ടെന്നു തന്നെ പറഞ്ഞയച്ച വാല്‍ഷ് ഇംഗ്ലണ്ടിനെ തകര്‍ച്ചയുടെ പാതയിലെത്തിച്ചു.
വാല്‍ഷ് 37 റണ്‍ വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. റിയോണ്‍ കിംഗ് രണ്ടു വിക്കറ്റും കര്‍ട്ലി ആംബ്രോസും ഫ്രാങ്ക്ളിന്‍ റോസും ഓരോ വിക്കറ്റു വീതവും വീഴ്ത്തി. രണ്ടു പേര്‍ റണ്ണൗട്ടാവുകയായിരുന്നു.
തുടര്‍ന്ന് ബാറ്റിംഗാരംഭിച്ച വെസ്റിന്‍ഡീസിന് തുടക്കത്തില്‍തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ഗെയ്ലിനെ റണ്ണൊന്നുമെടുക്കുന്നതിനുമുമ്പ് ഡാരന്‍ ഗഫ് വിക്കറ്റിനുമുന്നില്‍ കുടുക്കി. പിന്നീടെത്തിയ വേവല്‍ ഹിന്‍ഡ്സ് (12) കാഡിക്കിന്റെ പന്തില്‍ നാസര്‍ ഹുസൈന് പിടികൊടുത്ത് മടങ്ങി.