Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്‍ബിഡബ്ല്യു ഇനി ടിവി അമ്പയര്‍ക്ക്

കൊളംബോ: ക്രിക്കറ്റില്‍ എല്‍ബിഡബ്ല്യു (ലെഗ് ബിഫോര്‍ വിക്കറ്റ്)വിനെച്ചൊല്ലി വിവാദം ഒഴിവാകും. ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ നിഷ്പക്ഷതീരുമാനം ടിവി അമ്പയര്‍ എടുക്കും. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ലെഗ് ബിഫോര്‍ തീരുമാനിക്കാന്‍ കമ്പ്യൂട്ടര്‍ അമ്പയറെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പരീക്ഷിക്കുകയാണ്.

ചാമ്പ്യന്‍സ്ട്രോഫിയില്‍ ശ്രീലങ്കയും പാകിസ്ഥാനും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ തന്നെ എല്‍ബിഡബ്ല്യുവിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായി. പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍ ഷൊഹൈബ് മാലികിന്റെ കാര്യത്തിലാണ് തര്‍ക്കമുണ്ടായത്. ശ്രീലങ്കന്‍ ബൗളര്‍ ചാമിന്ദ വാസിന്റെ മൂന്നാമത്തെ ഓവറിലാണ് ഷൊഹൈബ് മാലികിനെതിരെ എല്‍ബിഡബ്ല്യു അപ്പീല്‍ ഉണ്ടായത്.

ഉടനെ തേഡ് അമ്പയറായ റൂഡി കോയെട്സെന്‍ ടിവി അമ്പയറുടെ സഹായം തേടി. ടിവി അമ്പയര്‍ ഷൊഹൈബ് മാലിക് എല്‍ബിഡബ്ല്യു ആണെന്ന് സ്ഥിരീകരിച്ചു. ഇക്കാര്യം തേഡ് അമ്പയര്‍ പ്രധാന അമ്പയര്‍ ഡാറില്‍ ഹാര്‍പറെ അറിയിച്ചു. ഡാറില്‍ ഹാര്‍പര്‍ ഷൊഹൈബ് മാലിക് പുറത്തായതായി പ്രഖ്യാപിച്ചു.

ഷൊഹൈബ് മാലിക് എല്‍ബിഡബ്ല്യു ആണെന്ന് പ്രഖ്യാപിക്കാന്‍ പ്രധാന അമ്പയര്‍ ഒരു മിനിറ്റോളം എടുത്തു. ഈ സമയം 40 സെക്കന്റാക്കി ചുരുക്കാന്‍ ശ്രമിക്കുമെന്ന് ടൂര്‍ണ്ണമെന്റിന്റെ ഔദ്യോഗിക വക്താവായ ഡേവ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു.

അങ്ങിനെ ടിവി അമ്പയറുടെ ആദ്യ ഇരയെന്ന ചരിത്ര ബഹുമതി പാകിസ്ഥാന്റെ ഷൊഹൈബ് മാലിക് സ്വന്തമാക്കി. ടിവി അമ്പയറുടെ തീരുമാനത്തെ പിന്നീട് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ജയസൂര്യ പ്രശംസിച്ചു. ഇതോടെ എല്‍ബിഡബ്ല്യുവിന്റെ കാര്യത്തില്‍ എന്നേന്നേക്കുമായി തര്‍ക്കം ഇല്ലാതാകുമെന്നും ജയസൂര്യ പറഞ്ഞു.

Story first published: Friday, September 13, 2002, 5:30 [IST]
Other articles published on Sep 13, 2002
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+