Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിസേഴ്സ് ഫുട്ബോള്‍ ലീഗ് വെള്ളിയാഴ്ച മുതല്‍

കൊച്ചി: മൂന്നാമത് സിസേഴ്സ് ലീഗ് സംസ്ഥാന ഫുട്ബോള്‍ മത്സരങ്ങള്‍ നവംബര്‍ 10scissors logo വെള്ളിയാഴ്ച മുതല്‍ 23 വ്യാഴാഴ്ച വരെ തൃശ്ശൂരിലും പാലക്കാട്ടുമായി നടക്കും.

പ്രാഥമിക ലീഗ് മത്സരങ്ങള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റേഡിയത്തിലും സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റേഡിയത്തിലുമാണ് നടക്കുകയെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.എ.മേത്തര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നവംബര്‍ 10 മുതല്‍ 15 വരെയാണ് പ്രാഥമിക ലീഗ് മത്സരങ്ങള്‍. സെന്‍ട്രല്‍ എക്സൈസ്, കേരള പൊലീസ്, കെല്‍ട്രോണ്‍, കെഎസ്ഇബി, ടൈറ്റാനിയം, ഫാക്ട് എന്നീ ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കും. ഗ്രൂപ്പ് ബിയിലെ ടീമുകളായ കെഎസ്ഇബിയും ഫാക്ടും തമ്മിലാണ് ഉദ്ഘാടന മത്സരം.

നവംബര്‍ 17 മുതല്‍ 22 വരെയാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍. എഫ്സി കൊച്ചിന്‍, എസ്ബിടി എന്നീ ടീമുകള്‍ക്കു പുറമേ പ്രാഥമിക ലീഗിലെ രണ്ടു ഗ്രൂപ്പുകളിലും ജേതാക്കളായ ടീമുകളും സൂപ്പര്‍ ലീഗില്‍ മത്സരിക്കും. നിലവിലുള്ള ജേതാക്കളായ എഫ്സി കൊച്ചിനും രണ്ടാം സ്ഥാനക്കാരായ എസ്ബിടിയും സൂപ്പര്‍ ലീഗിലേക്ക് നേരിട്ടു സീഡ് ചെയ്യപ്പെട്ടിരിക്കുകയാണ്.

സംസ്ഥാന ലീഗ് ജേതാക്കള്‍ക്ക് 50,000 രൂപ സമ്മാനമായി ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും സമ്മാനത്തുക ലഭിക്കും. ഇതിനു പുറമേ മികച്ച അച്ചടക്കം പുലര്‍ത്തുന്ന ടീമിന് 5,000 രൂപയുടെ ഫെയര്‍പ്ലേ അവാര്‍ഡുമുണ്ട്.

ദേശീയ ലീഗില്‍ എഫ്സി കൊച്ചിന്റെ ഹോം മാച്ചുകള്‍ കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റേഡിയത്തിലാണ് നടത്തുകയെന്ന് കെ.എം.എ.മേത്തര്‍ പറഞ്ഞു.

കെ.എഫ്.എ. സെക്രട്ടറി ജി.സുഗുണന്‍, സ്പോണ്‍സര്‍മാരായ ഐടിസി കമ്പനി പ്രതിനിധികളായ ഡി.റോയ്, എസ്.മേനോന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Story first published: Wednesday, December 7, 2011, 13:45 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+