കരാര്‍ വിവാദത്തില്‍ കളിക്കാര്‍ക്കൊപ്പം
ദില്ലി : സ്പോണ്‍സര്‍ഷിപ്പ് തര്‍ക്കത്തില്‍ തങ്ങള്‍ ക്രിക്കറ്റ് കളിക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് സാംസങ്ങ് ഇലക്ട്രോണിക്സ്.
ഇപ്പോള്‍ ടീമിലുളള അഞ്ചു പേരുള്‍പ്പെടെ ആറ് കളിക്കാരുമായാണ് സാംസങ്ങ് പരസ്യക്കരാറുണ്ടാക്കിയിരിക്കുന്നത്. പുതിയ തര്‍ക്കം എങ്ങനെ പരിഹരിക്കപ്പെട്ടാലും തങ്ങള്‍ താരങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന്് സാംസങ്ങ് ഇന്ത്യ വൈസ് പ്രസിഡന്റ് രവീന്ദ്ര സൂച്ചി ആഗസ്ത് 19 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഹുല്‍ ദ്രാവിഡ്, വീരേന്ദ്ര സെവാഗ്, ഹര്‍ബജന്‍ സിംഗ്, അനില്‍ കുംബ്ലെ, ദിനേശ് മോംഗിയ, അജയ് രാത്ര, ശ്രീനാഥ് എന്നിവരുമായാണ് സാംസങ്ങിന് കരാറുളളത്. ഏകദിന ടീമിലേയ്ക്ക് മടങ്ങി വരാന്‍ സാധ്യതയുളളതിനാലാണ് ശ്രീനാഥുമായി കരാറുണ്ടാക്കിയതെന്ന് ചോദ്യത്തിന് മറുപടിയായി സൂച്ചി വെളിപ്പെടുത്തി.
കളിക്കാര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകാന്‍ ബിസിസിഐ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും സാംസങ്ങ് വൈസ് പ്രസിഡന്റ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
