വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാനാമക്ക് ഇത് വിശ്രമജീവിതം

By Staff

കൊച്ചി: ക്രിക്കറ്റ് കളങ്ങളില്‍ ചരിത്രം രചിച്ച റോഷന്‍ മഹാനാമയ്ക്ക് ഇനി ആഗ്രഹങ്ങളില്ല. സ്വസ്ഥമായ കുടുംബജീവിതവും വിശ്രമവും മാത്രമാണ് മഹാനാമ സ്വപ്നം കാണുന്നത്. സ്റേഡിയത്തിലെ ആരവങ്ങളില്‍ നിന്ന് അകന്നു കഴിയുമ്പോഴും വാഗ്ദാനങ്ങള്‍ മഹാനാമയെ തേടിയെത്തുന്നു. ബംഗ്ലാദേശ് ദേശീയടീമിന്റെ പരിശീലകനാകാനുള്ള പുതിയ വാഗ്ദാനത്തോട് മുഖം തിരിക്കാന്‍ ഈ ശ്രീലങ്കന്‍ ക്രിക്കറ്റര്‍ക്ക് കഴിയുന്നില്ല.

Roshan Mahanamaഇല്ല. വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. പോകാം, പോകാതിരിക്കാം. ദേശീയടീമിന്റെ പരിശീലകനെന്നത് ചെറിയ ചുമതലയല്ല. ആദ്യവട്ട ചര്‍ച്ചകളേ കഴിഞ്ഞിട്ടുള്ളൂ. തീരുമാനത്തിലെത്താന്‍ കുറച്ചുകൂടി സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. കൊച്ചിയില്‍ തേവരയിലെ റിവിയേറ സ്യൂട്ടിലിരുന്ന് തന്നെ കാണാനെത്തിയ പത്രലേഖകരോട് മഹാനാമ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ പൂജാ സുവര്‍ണ ജൂബിലി ക്രിക്കറ്റിന്റെ സമാപനവേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്തതിന് ശേഷം മടക്കയാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു ശ്രീലങ്കയുടെ മുന്‍താരം.

ഒമ്പതാം വയസിലാണ് ക്രിക്കറ്റിലേക്കിറങ്ങിയത്. തുടര്‍ന്ന് 25 വര്‍ഷത്തോളം കളിക്കളത്തില്‍ തന്നെയായിരുന്നു. ഇപ്പോള്‍ സ്വസ്ഥമായി വിശ്രമജീവിതത്തിലാണ് ഞാന്‍. പക്ഷേ താനിപ്പോള്‍ കൊളംബോയില്‍ വിപുലമായ ബിസിനസ് നടത്തുകയാണെന്ന കാര്യം മഹാനാമ മറച്ചുവെച്ചില്ല. ഭാര്യാസഹോദരനാണ് ബിസിനസിലെ പങ്കാളി.

1985-86 കാലഘട്ടത്തിലാണ് രാജ്യാന്തര മത്സരങ്ങളില്‍ മഹാനാമ ശ്രീലങ്കന്‍ കുപ്പായമണിയുന്നത്. കഴിഞ്ഞ വര്‍ഷം വിട പറയുമ്പോള്‍ 52 ടെസ്റുകളും 213 ഏകദിനങ്ങളും സ്വന്തം അക്കൗണ്ടിലെഴുതിക്കഴിഞ്ഞിരുന്നു. കിടയറ്റ ബാറ്റ്സ്മാനായി അറിയപ്പെടുന്ന മഹാനാമ കരിയറിന്റെ ആദ്യകാലങ്ങളില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്ന ചുമതലയിലായിരുന്നു. പിന്നീട് മധ്യനിരയിലെത്തി. ബാറ്റിംഗില്‍ ഇടക്കാലത്ത് നിറം മങ്ങിയപ്പോഴും ഫീല്‍ഡിംഗിലെ അജയ്യത മഹാനാമയെ ശ്രീലങ്കന്‍ ടീമിന്റെ അവിഭാജ്യഘടകമാക്കി.

സനത് ജയസൂര്യയുമായി ചേര്‍ന്നുള്ള 576 റണ്‍സ് ലോകറെക്കോഡ് വിക്കറ്റ് കൂട്ടുകെട്ടാണ് മഹാനാമയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം. പക്ഷെ അതിന് പിന്നാലെ തുടര്‍ച്ചയായി രണ്ട് വട്ടം ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു. മനം മടുത്ത മഹാനാമ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷവും ഓസ്ട്രേലിയയിലേക്കും ബംഗ്ലാദേശിലേക്കും ചില പര്യടനങ്ങള്‍ നടത്തിയതായി മഹാനാമ പറഞ്ഞു.

അടുത്ത സുഹൃത്തായ ഡേവിഡ് ക്രൂസ് ക്ഷണിച്ചതിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ ഒരു ക്ലബിനു വേണ്ടി കുറച്ചുകാലം കളിച്ചു. ക്ലബ് ക്രിക്കറ്റില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഈ സീസണില്‍ കഴിഞ്ഞു. ബംഗ്ലാദേശില്‍ എയര്‍വേയ്സ് ടീമിലാണ് കളിച്ചത്. തായ്ലാന്റില്‍ ക്രിക്കറ്റ് പ്രചരിപ്പിക്കാനും ഇതിനിടയില്‍ പോയി.

ടീമിലെ അഴിച്ചുപണിയെ പറ്റി മഹാനാമക്ക് വിമര്‍ശനങ്ങളുണ്ട്. യുവതാരങ്ങളെ ഉള്‍പ്പെടുത്തി എന്നു പറയുന്നത് വെറുതെയാണ്. ഒരേയൊരു പുതുമുഖം മാത്രമാണ് ശ്രീലങ്കന്‍ ടീമിലുള്ളത്.

ഫീല്‍ഡിംഗില്‍ 109 ക്യാച്ചുകളുടെ നേട്ടമാണ് മഹാനാമയുടെ പേരിലുള്ളത്. 95-96 സീസണിലെ സിംഗര്‍ കപ്പില്‍ ഗ്ലെന്‍ മക്ഗ്രാത്തിനെ പുറത്താക്കിയ ഒറ്റക്കയ്യന്‍ ക്യാച്ചാണ് ഏറ്റവും മികച്ചതെന്ന് മഹാനാമ വിലയിരുത്തുന്നു.

ഏറ്റവും ഭീഷണി ഉയര്‍ത്തിയ ബൗളര്‍ ഷെയ്ന്‍ വോണാണ്. വോണിന്റെ തന്ത്രങ്ങള്‍ അപാരമാണെന്ന് മഹാനാമ പറഞ്ഞു. മുത്തയ്യ മുരളീധരനും വോണിനെ പോലെ കിടയറ്റ സ്പിന്നറാണെന്ന് കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല.

കോഴവിവാദത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ മഹാനാമ തയാറായില്ല. ടീമിലെ നാലഞ്ച് കളിക്കാര്‍ ഒത്തുചേര്‍ന്നാല്‍ ഫലം മാറ്റിമറിക്കാന്‍ കഴിയും എന്നത് സത്യമാണ്. പണമായിരിക്കരുത് പ്രധാനം. രാജ്യത്തിനു വേണ്ടി കളിക്കുന്നതായിരിക്കണം അദ്ദേഹം പറഞ്ഞു.

Story first published: Monday, October 9, 2000, 23:53 [IST]
Other articles published on Oct 9, 2000
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X