Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെ സ്വീഡന്‍ പിടിച്ചുകെട്ടി

സയിതാമ: കൊലകൊമ്പന്മാരായ ഇംഗ്ലണ്ടിനെ സ്വീഡന്‍ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചുകളഞ്ഞു. 1-1 എന്ന നിലയില്‍ നിന്ന് രണ്ടാം പകുതിയില്‍ സ്വീഡന് വിജയ ഗോള്‍ നേടാനാവാഞ്ഞത് ഭാഗ്യം പലപ്പോഴും ഇംഗ്ലണ്ടിന്റെ കൂടെയായിരുന്നതുകൊണ്ടാണ്.

ആദ്യന്തം വാശിയേറിയ പോരാട്ടത്തില്‍ ഡേവിഡ് ബെക്കാമിന്റെ ഇംഗ്ലണ്ട് സ്വീഡനെതിരെ ശരിക്കും വിയര്‍ത്തു. ആദ്യപകുതിയില്‍ നേടിയ മുന്‍തൂക്കം ഗോളാക്കി മാറ്റിയ ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ സ്വീഡന്റെ ശൗര്യത്തിന് മുന്നില്‍ പലപ്പോഴും പതറിപ്പോയി.

24-ാം മിനുട്ടില്‍ സോള്‍ കാംപെല്ലാണ് ഇംഗ്ലണ്ടിന് ലീഡ് നേടികൊടുത്തത്. ഫ്രീ കിക്ക് രാജാവായ ബെക്കാമെടുത്ത കോര്‍ണര്‍ കിക്ക് കാംബെല്‍ തല കൊണ്ട് നെറ്റിലേക്ക് തട്ടിയിടുകയായിരുന്നു.

ആദ്യപകുതിയില്‍ കണ്ട സ്വീഡനെയല്ല രണ്ടാം പകുതിയില്‍ കണ്ടത്. വേഗതയേറിയ നീക്കങ്ങളിലൂടെ അവര്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു. അലക്സാണ്ടെര്‍സണ്‍ നേടിയ മനോഹരമായ ഗോളിലൂടെ അവര്‍ സമനില നേടുകയും ചെയ്തു (1-1).

Story first published: Sunday, June 2, 2002, 5:30 [IST]
Other articles published on Jun 2, 2002
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+