ജക്കാര്‍ത്ത: ഏഷ്യയിലെ മികച്ച മൂന്നാമത്തെ ടീമായ ബി ഇ സി ടൈറോ സൈസാനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ആസിയാന്‍ ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിട്ട ഈസ്റ് ബംഗാള്‍ ചരിത്രമെഴുതി. ഒരു ഏഷ്യന്‍തല ടൂര്‍ണമെന്റില്‍ വിജയികളാവുന്ന ആദ്യത്തെ ഇന്ത്യന്‍ ടീമെന്ന ബഹുമതി ഇനി ഈസ്റ് ബംഗാളിന്.
ഇന്ത്യന്‍ ഫുട്ബോളിനെ ചരിത്രത്തില്‍ ഒരു പാട് മുന്നോട്ടേക്ക് നയിക്കുന്ന വിജയമാണ് ബൈച്ചിംഗ് ബൂട്ടിയയും സംഘവും കൊയ്തത്. ഒരു ഇന്ത്യന്‍ ഫുട്ബോള്‍ ടീം രാജ്യാന്തര ക്രിക്കറ്റ് കിരീടം നേടുക എന്ന സ്വപ്നമാണ് അവര്‍ പൂവണിയിച്ചത്.
മൈക്ക് ഒക്കോറയും ബൈച്ചിംഗ് ബൂട്ടിയയും അല്‍വിറ്റയുമാണ് ഈസ്റ് ബംഗാളിന് വേണ്ടി കിരീടം നേടിയത്. എതിരാളികളുടെ ഗോള്‍ വീഴ്ത്തിയത് കോങ്പാഫനാണ്. ടൂര്‍ണമെന്റില്‍ മൊത്തം എട്ട് ഗോളുികളാണ് ബൂട്ടിയ നേടിയത്.
ഈ സീസണില്‍ ഈസ്റ് ബംഗാള്‍ നേടുന്ന ആറാമത്തെ കപ്പാണിത്. ദേശീയ ലീഗ്, കൊല്‍ക്കത്ത ലീഗ്, ഐ എഫ് ഐ ഷീല്‍ഡ്, ഡ്യുറാന്റ് കപ്പ്, അസം ഇന്‍ഡിപെന്‍ഡന്‍ കപ്പ് എന്നിവയാണ് ഈസ്റ് ബംഗാള്‍ നേടിയത്.