ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കളിയുറപ്പിക്കലുമായി ബന്ധപ്പെട്ട് സി ബി ഐ യ്ക്ക് മുമ്പാകെ ജൂണ്‍ 22 വ്യാഴാഴ്ച ഹാജരായി. അസ്ഹറുദ്ദീനാണ് തനിക്ക് ഒരു ഇന്ത്യന്‍ വാതുവെപ്പുകാരനെ പരിചയപ്പെടുത്തിയത് എന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെ ആരോപിച്ചിരുന്നു.
കളിയുറപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ അസ്ഹറുദ്ദീന്റെ പേരും അതില്‍ ഉള്‍പ്പെട്ടിരുന്നു. മനോജ് പ്രഭാകര്‍ സി ബി ഐക്ക് സമര്‍പ്പിച്ച രഹസ്യ ടേപ്പുകളിലും ലിലി അസ്ഹറുദ്ദീന്റെ പങ്കിനെകുറിച്ച് പറയുന്നതായി ആരോപണമുണ്ട്. 1994 ല്‍ ശ്രീലങ്കയില്‍ വച്ച് നടന്ന സിങ്കര്‍ കപ്പില്‍ ക്രിക്കറ്റ് താരം കപില്‍ ദേവ് മോശമായി കളിക്കുന്നതിന് വേണ്ടി പണം തരാന്‍ ശ്രമിച്ചുവെന്നും പ്രഭാകര്‍ പരാതിപ്പെട്ടിരുന്നു.
അസ്ഹറുദ്ദീന്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ കളിയുറപ്പിക്കലേയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.