ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് നാലാം സീസണിലെ ഒരു മത്സരത്തില്‍ യുപി ദംഗല്‍ മുംബൈ മഹാരഥിയെ തോല്‍പ്പിച്ചു. എപ് മെയ്, സരിത എന്നിവരുടെ പ്രകടനമികവില്‍ 4-3 എന്ന നിലയിലാണ് യുപിയുടെ ജയം. സീസണില്‍ യുപിയുടെ ആദ്യ ജയം കൂടിയാണിത്. അന്തിമ വിജയത്തിനായി ഇരു ടീമുകളും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടത്തിയത്.
പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗത്തില്‍ ജിതേന്ദര്‍ ആണ് യുപിക്കായി ആദ്യ വിജയം നേടിയത്. ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ സച്ചിന്‍ രഥിയെ 14-0 എന്ന സ്‌കോറിന് ദേശീയ ചാമ്പ്യനായ ജിതേന്ദര്‍ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തിലും യുപി വിജയം കണ്ടെത്തി. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ സരിത മുംബൈയുടെ ബെറ്റ്‌സാബെത് ആഞ്ജലിക്കയെ 6-1 എന്ന സ്‌കോറിന് മലര്‍ത്തിയടിച്ചു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍; ലോക ഒന്നാം നമ്പറെ വീഴ്ത്തി സെറീന, നിഷികോരി രക്ഷപ്പെട്ടു
മൂന്നാം മത്സരത്തില്‍ ദീപക് പൂണിയ മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. ഇറാക്ക്‌ലി മിസിതുരിയെയാണ് ദീപക് തോല്‍പ്പിച്ചത്. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ മുംബൈയുടെ വിനേഷ് ഫോഗട്ടും വിജയംകണ്ടു. മുന്‍ ലോക ചാമ്പ്യന്‍ വനേസ കലാഡ്‌സിന്‍സ്‌കയയെ 5-3 എന്ന സ്‌കോറിലാണ് വിനേഷ് തോല്‍പ്പിച്ചത്. അതേസമയം വനിതകളുടെ 74 കിലോഗ്രാം വിഭാഗത്തില്‍ മുംബൈയുടെ സീനത്ത് നമെത്തിനെതിരെ എപ് മെയ് വിജയിച്ചു.