വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഗുസ്തി ക്വാര്‍ട്ടറില്‍ വിനേഷ് ഫോഗട്ടിന് തോല്‍വി, പ്രതീക്ഷ റെപ്പാഷെ റൗണ്ടില്‍

ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വന്‍നിരാശ. വനിതകളുടെ 53 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ വിനേഷ് ഫോഗട്ട് മുന്‍ ലോക ചാംപ്യന്‍ വനെസ കലാഡ്‌സിന്‍സ്‌കയയോട് പരാജയപ്പെട്ടു. 3-9 എന്ന നിലയ്ക്കാണ് ഫോഗട്ടിന്റെ കീഴടങ്ങല്‍. ഇതേസമയം, ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും ഇന്ത്യന്‍ താരത്തിന്റെ സാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ല. വനെസ ഫൈനലിലേക്ക് എത്തുകയാണെങ്കില്‍ ഫോഗട്ടിന് റെപ്പാഷെ റൗണ്ടില്‍ പങ്കെടുത്ത് വെങ്കല മെഡലിനായി നോട്ടമിടാം.

Olympics 2021: Vinesh Phogat Loses To Vanesa Kaladzinskaya of Belarus at the 53kg Freestyle Wrestling

നേരത്തെ, റെപ്പാഷെ റൗണ്ടില്‍ മറ്റൊരു ഇന്ത്യന്‍ താരമായ അന്‍ഷു മാലിക്ക് തോല്‍വി രുചിച്ചിരുന്നു. ക്വാര്‍ട്ടര്‍ മത്സരത്തില്‍ വനെസയുടെ പ്രതിരോധം തകര്‍ക്കാന്‍ വിനേഷ് ഫോഗട്ടിന് സാധിച്ചില്ല. ഈ വര്‍ഷമാദ്യം ഉക്രൈനില്‍ നടന്ന മത്സരത്തില്‍ 'ബൈ ഫാളിലൂടെയാണ്' വനെസ വിനേഷ് ഫോഗട്ടിനോട് തോറ്റത്. ഈ തോല്‍വിക്കുള്ള പ്രതികാരവും ഇന്നത്തെ മത്സരത്തില്‍ ബെലാറസ് താരം വീട്ടി. നിലവില്‍ യൂറോപ്യന്‍ ചാംപ്യനാണ് വനെസ. ഫോഗട്ടിനെതിരെ മികച്ച രീതിയില്‍ ചുവടുറപ്പിക്കാന്‍ താരത്തിന് കഴിഞ്ഞു.

Also Read: IND vs ENG: ചരിത്ര നേട്ടവുമായി ഷമി, കൈയടി നേടി കറെന്‍, ആദ്യ ദിനത്തെ എല്ലാ റെക്കോഡുകളുമറിയാംAlso Read: IND vs ENG: ചരിത്ര നേട്ടവുമായി ഷമി, കൈയടി നേടി കറെന്‍, ആദ്യ ദിനത്തെ എല്ലാ റെക്കോഡുകളുമറിയാം

പലപ്പോഴും വനെസയുടെ ഹെഡ്‌ലോക്കില്‍ നിന്നും പുറത്തുകടക്കാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചില്ല. ഇതോടെ വിനേഷ് ഫോഗട്ടിന്റെ നീക്കങ്ങളുടെ വേഗവും കുറഞ്ഞു. വനെസയ്ക്ക് പിറകില്‍ നിന്ന് കീഴടക്കാന്‍ അവസരം ലഭിച്ചിട്ടും ഉക്രൈന്‍ താരത്തെ മുട്ടുകുത്തിക്കാന്‍ വിനേഷ് ഫോഗട്ടിന് കഴിഞ്ഞില്ലെന്നതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഫോഗട്ടിനെതിരെ മികച്ച രീതിയില്‍ കാലുകള്‍ ഉറപ്പിക്കാന്‍ ഉക്രൈന്‍ താരത്തിനായി. മത്സരത്തില്‍ വനെസയുടെ പ്രതിരോധത്തിന് എതിരെ സര്‍വശക്തിയും വിനേഷ് ഫോഗട്ട് പ്രയോഗിച്ചിരുന്നു. താരത്തിന്റെ വിഖ്യാതമായ ഡബിള്‍ ലെഗ് അറ്റാക്കുപോലും ഈ അവസരത്തില്‍ വനെസയെ വീഴ്ത്തിയില്ല.

Also Read: ബിസിസിഐ വിരട്ടിയോ? കാശ്മീര്‍ പ്രീമിയര്‍ ലീഗ് കളിക്കാനില്ലെന്ന് മോണ്ടി പനേസര്‍, വിശദീകരണം ഇങ്ങനെAlso Read: ബിസിസിഐ വിരട്ടിയോ? കാശ്മീര്‍ പ്രീമിയര്‍ ലീഗ് കളിക്കാനില്ലെന്ന് മോണ്ടി പനേസര്‍, വിശദീകരണം ഇങ്ങനെ

ഇനി ബെലാറസ് താരമായ വനെസ ഫൈനലില്‍ കടന്നില്ലെങ്കില്‍ വിനേഷ് ഫോഗട്ടിന്റെ പ്രതീക്ഷകള്‍ അസ്തമിക്കും. കഴിഞ്ഞതവണ റിയോയിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ വിനേഷ് ഫോഗട്ട് തോല്‍ക്കുകയായിരുന്നു. അന്ന് ചൈനയുടെ സുന്നിനോടാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. അന്നത്തെ മത്സരത്തില്‍ കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് മാറ്റില്‍ കിടത്തിയാണ് ഫോഗട്ടിനെ സംഘാടകര്‍ വേദിയില്‍ നിന്നും പുറത്തുകൊണ്ടുവന്നത്.

എന്തായാലും ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാന്‍ വിനേഷ് ഫോഗട്ടിന് സാധിച്ചു. റിയോ ഒളിമ്പിക്‌സില്‍ വെങ്കലം കുറിച്ച സോഫിയ മാറ്റ്‌സണിനെ 7-1 എന്ന നിലയ്ക്ക് താരം തറപ്പറ്റിക്കുന്നത് കായികപ്രേമികള്‍ കണ്ടു. 2019 ലോക ചാംപ്യന്‍ഷിപ്പിലും ഫോഗട്ടിനെതിരെ ആറു തവണ ലോക ചാംപ്യന്‍പട്ടം ചൂടിയ സോഫിയ തോല്‍വി അറിഞ്ഞിരുന്നു.

അന്‍ഷു മാലിക്ക് പുറത്തേക്ക്

ഇന്ത്യയുടെ യുവ ഗുസ്തി താരം അന്‍ഷു മാലിക്ക് 57 കിലോ വിഭാഗം റെപ്പാഷെ റൗണ്ടില്‍ തോല്‍വി കുറിച്ചത് കാണാം. റഷ്യയുടെ വലേറിയ കോബ്ലോവയോടാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. റിയ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് കോബ്ലോവ. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയ ശേഷമാണ് അന്‍ഷു മാലിക്കിന്റെ പതര്‍ച്ച. അവസാന ഘട്ടത്തില്‍ റഷ്യന്‍ താരം കയ്യടക്കിയ രണ്ടു പോയിന്റുകള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. 19 -കാരിയായ അന്‍ഷു മാലിക്ക് യൂറോപ്യന്‍ ചാംപ്യനായ ഐറീന കുറാച്ചിക്കിനയോട് തോറ്റുകൊണ്ടാണ് ഒളിമ്പിക്‌സ് പ്രയാണം ആരംഭിച്ചത്. ഗുസ്തിയില്‍ രവി ദാഹിയ, ദീപക് പൂനിയ എന്നിവര്‍ യഥാക്രമം സ്വര്‍ണം, വെള്ളി മെഡല്‍ നേട്ടങ്ങള്‍ക്കായി മത്സരിക്കുന്നുണ്ട്.

Story first published: Thursday, August 5, 2021, 14:35 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X