വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കായികരംഗത്ത് ഒരു പുതിയ വിപ്ലവത്തിന്റെ തുടക്കം; സ്വർണ മെഡൽ നേട്ടത്തെക്കുറിച്ച് നീരജ്

ഇന്ത്യയ്ക്കായി ആദ്യമായി ട്രാക്ക് ആൻഡ് ഫീൽഡ് മെഡൽ നേടിയതിൽ താൻ സന്തുഷ്ടനാണെന്ന് നീരജ് ചോപ്ര പറഞ്ഞു

ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യയുടെ ഏക മെഡൽ ചരിത്രത്തിലിടം പിടിക്കുന്നത് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലെ ആദ്യ സ്വർണം എന്ന നിലയ്ക്ക് കൂടിയാണ്. ഒരു നൂറ്റാണ്ടിന് ശേഷം അത്‌ലറ്റിക്സിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലും. ഒളിംപിക്സ് അത്‌ലറ്റിക്സിലെ ഇന്ത്യയുടെ മെഡൽ ദാരിദ്ര്യത്തിന് സ്വർണത്തിലൂടെ തന്നെ വിരാമമിട്ട നീരജ് തന്റെ നേ്ടത്തെ കായികരംഗത്ത് ഒരു പുതിയ വിപ്ലവത്തിന്റെ തുടക്കമായിട്ടാണ് കാണുന്നത്.

Olympics 2021

ഇന്ത്യയ്ക്കായി ആദ്യമായി ട്രാക്ക് ആൻഡ് ഫീൽഡ് മെഡൽ നേടിയതിൽ താൻ സന്തുഷ്ടനാണെന്ന് നീരജ് ചോപ്ര പറഞ്ഞു. ആ അവസ്ഥയെ വിശദീകരിക്കാൻ തനിക്ക് വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ത്രിവർണ്ണ പതാക ഉയർന്ന് ദേശീയഗാനം സ്റ്റേഡിയത്തിൽ മുഴങ്ങുമ്പോൾ അത് എനിക്ക് അഭിമാന നിമിഷമായിരുന്നു. കഴുത്തിൽ സ്വർണ്ണ മെഡലുമായി ഞാൻ നിൽക്കുകയായിരുന്നു. വരും വർഷങ്ങൾ ഇന്ത്യൻ അത്ലറ്റിക്സിന് മികച്ചതായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു."

കോവിഡ് തനിക്കൊരു നേട്ടമായിരുന്നെന്നാണ് നീരജ് പറയുന്നത്. 2019ൽ താരത്തിന് ഒരു പരുക്ക് പറ്റിയിരുന്നു. ഇത് ടോക്കിയോയി നീരജിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി കാരണം ഒളിംപിക്സ് നീണ്ടു പോയപ്പോൾ ആ കാലയളവിൽ തന്റെ സ്വപ്നങ്ങൾ സജീവമായെന്നും അത് വളരെയധികം സംതൃപ്തി നൽകിയതായും നീരജ് ചോപ്ര പറഞ്ഞു.

"ഓരോ കായികതാരവും തന്റെ ജീവിതത്തിൽ ഒരു ഒളിമ്പിക് മെഡൽ നേടണമെന്ന് സ്വപ്നം കാണുന്നു, എന്നാൽ ഇവിടെ ഞാൻ ഒരു സ്വർണ്ണവുമായി, എനിക്ക് കൂടുതൽ എന്താണ് ചോദിക്കാൻ കഴിയുക? ഞാൻ ഒരു ശുഭാപ്തി വിശ്വാസിയും വിധിയിൽ ഉറച്ച വിശ്വാസിയുമാണ്. അതിനാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ എന്റെ പരിക്കും കോവിഡ് -19 ഉം ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ഈ സ്വർണം വന്നിട്ടുണ്ടെങ്കിൽ, നഷ്ടപ്പെട്ട സമയവും എനിക്ക് ഒരു വിധത്തിൽ നല്ലതാണെന്ന് ഞാൻ കരുതുന്നു."

ടോക്കിയോയിലെ തന്റെ സ്വർണ മെഡൽ നേട്ടത്തിൽ പരിശീലകൻ ക്ലോസിനും വലിയൊരു പങ്കുണ്ടെന്ന് നീരജ് ചോപ്ര പറഞ്ഞു. അദ്ദേഹത്തിന്റെ ആസൂത്രണവും സാങ്കേതികതയും തന്റെ ഗെയിമിന് അനുയോജ്യമാണ്. താൻ 2018 ൽ മറ്റൊരു ജർമ്മൻ കോച്ച് യുവേ ഹോണിനൊപ്പം ഉണ്ടായിരുന്നു, അദ്ദേഹത്തോടൊപ്പം തന്റെ ശക്തിയിലും ശാരീരികക്ഷമതയിലും ഞാൻ പ്രവർത്തിച്ചു. ഞങ്ങൾക്ക് അല്പം വ്യത്യസ്തമായ സമീപനമായിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ആശയങ്ങളുണ്ടായിരുന്നു, താൻ അത് തുടരാൻ ആഗ്രഹിച്ചുവെന്നും തുടർന്ന് എന്റെ സാങ്കേതികത നന്നായി ക്രമീകരിക്കുന്നതിന് കോച്ച് ക്ലോസിന്റെ കീഴിൽ പരിശീലനത്തിന് എത്തുകയായിരുന്നുവെന്നും നീരജ് മനസ് തുറന്നു.

Story first published: Monday, August 9, 2021, 22:01 [IST]
Other articles published on Aug 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X