വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഗുസ്തിയില്‍ രവി കുമാര്‍ ഫൈനലില്‍, നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ!

ടോക്കിയോ: ഗുസ്തിയില്‍ കുറഞ്ഞപക്ഷം ഒരു വെള്ളി ഇന്ത്യ ഉറപ്പിച്ചു. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയയാണ് ഇന്ത്യയ്ക്ക് നാലാം മെഡല്‍ കണ്ടെത്തിയത്. സെമി ഫൈനലില്‍ കസാക്കിസ്ഥാന്റെ നൂറിസ്‌ലം സനായേവിനെ 7-9 എന്ന നിലയ്ക്ക് രവി ദാഹിയ കീഴ്‌പ്പെടുത്തി. ഇതോടെ ഗുസ്തിയില്‍ ഒളിമ്പിക് മെഡല്‍ കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായും ഇദ്ദേഹം മാറി. കെഡി ജാദവ്, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, സാക്ഷി മാലിക് എന്നിവരാണ് ഗുസ്തിയില്‍ ഇന്ത്യയ്ക്കായി മുന്‍പ് ഒളിമ്പിക് മെഡല്‍ അണിഞ്ഞവര്‍.

IND vs ENG: അശ്വിനെ ഒഴിവാക്കിയത് അബദ്ധം! ഉറപ്പായും വേണമായിരുന്നു- കാരണങ്ങളറിയാംIND vs ENG: അശ്വിനെ ഒഴിവാക്കിയത് അബദ്ധം! ഉറപ്പായും വേണമായിരുന്നു- കാരണങ്ങളറിയാം

സെമി മത്സരത്തില്‍ രവി കുമാറിനെതിരെ വമ്പന്‍ ലീഡ് നേടിയതിന് ശേഷമാണ് നൂറിസ്‌ലം സനായേവ് പതറിയത്. പ്രീ-ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഓസ്‌കാര്‍ ടൈഗറോസിനെയാണ് രവി ദാഹിയ ആദ്യം കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 13-2. തുടര്‍ന്ന് ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാലന്റീനോവിനെ 14-4 എന്ന നിലയ്ക്ക് ഇന്ത്യന്‍ താരം നിലംപരിശാക്കി.

Olympics 2021: Mens Freestyle 57kg - Ravi Dahiya Wins - Advances To The Final - Deepak Punia Loses

ഇതേസമയം, പുരുഷന്മാരുടെ 87 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ മറ്റൊരു താരമായ ദീപക് പൂനിയ സെമിയില്‍ തോറ്റു. അമേരിക്കയുടെ ഡേവിഡ് മോറീസിനോടാണ് പൂനിയയുടെ തോല്‍വി. മത്സരത്തില്‍ ഉടനീളം ആധിപത്യം കയ്യടക്കിയ മോറീസ് 10-0 എന്ന നിലയ്ക്ക് ജയം പിടിച്ചുവാങ്ങി. നേരത്തെ, ചൈനയുടെ സുഷെനിന്നിനെ 6-3 എന്ന നിലയ്ക്ക് തോല്‍പ്പിച്ചാണ് ദീപക് പൂനിയ സെമി പ്രവേശം നടത്തിയത്. ഇന്ന് വനിതകളുടെ 57 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യയ്ക്കായി പങ്കെടുത്ത അന്‍ഷു മാലിക്കും ആദ്യ ഘട്ടത്തില്‍ത്തന്നെ തോല്‍വി രുചിച്ച് പിന്‍വാങ്ങി. ബെലാറസിന്റെ ഐറിന കുറച്കിനയോടാണ് താരം പരാജയപ്പെട്ടത്. 8-2 എന്ന സ്‌കോറിനായി ബെലാറസ് താരത്തിന്റെ വിജയം. അന്‍ഷു മാലിക് ആദ്യ ഒളിമ്പിക്സ് പോരാട്ടത്തിനാണ് ഇറങ്ങിയത്.

 IND vs ENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ് IND vs ENG: 'പന്ത് റിവ്യു സിസ്റ്റം'- ഇതാണ് റിവ്യൂ, റിഷഭിനും കോലിക്കും കൈയടിച്ച് ഫാന്‍സ്

ബോക്‌സിങ്ങിലും ചെറിയ നിരാശ ഇന്ത്യയ്ക്കുണ്ട്. സെമിയില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ലവ്‌ലീന ബോര്‍ഗോഹെയ്ന്‍ പൊരുതിത്തോറ്റു. വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ (64-69 കിലോ) തുര്‍ക്കിയുടെ ബുസനാസ് സുര്‍മനെലിയോടാണ് ലവ്‌ലീന പരാജയപ്പെട്ടത്. തുര്‍ക്കിയുടെ ടോപ് സീഡിനെതിരെ ഇന്ത്യന്‍ താരം മൂന്നു റൗണ്ടിലും പരാജയപ്പെടുകയായിരുന്നു. 0-5 എന്ന നിലയ്ക്കാണ് ലവ്‌ലീനയുടെ കീഴടങ്ങല്‍. തുടക്കം മുതല്‍ക്കെ തുര്‍ക്കിഷ് താരം ലവ്‌ലീനയ്ക്ക് മേല്‍ ആധിപത്യം പുലര്‍ത്തി. സെമിയില്‍ തോറ്റെങ്കിലും വെങ്കല മെഡലുമായാണ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ മടങ്ങുന്നത്.

T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50

നേരത്തെ, ഇന്ത്യയ്ക്കായി ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവും ബാഡ്മിന്റണില്‍ പിവി സിന്ധുവും മെഡല്‍ കണ്ടെത്തിയിരുന്നു. 49 കിലോ ഭാരോദ്വഹനത്തില്‍ 202 കിലോ ഉയര്‍ത്തി ചാനു വെള്ളി നേട്ടം കുറിച്ചു. സ്‌നാച്ച് ഇനത്തില്‍ 87 കിലോയും ക്ലീന്‍ ആന്റ് ജര്‍ക്ക് ഇനത്തില്‍ 115 കിലോയുമാണ് താരം ഉയര്‍ത്തിയത്. ഒളിംപിക്സ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മെഡലും ആദ്യത്തെ വെള്ളിയുമാണിത്. ഞായറാഴ്ച്ച നടന്ന ബാഡ്മിന്റണ്‍ സിംഗിള്‍സിലെ വെങ്കല മെഡല്‍ പോരാട്ടത്തിലാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിലെ രണ്ടാം നേട്ടം പിവി സിന്ധു സമ്മാനിച്ചത്. ചൈനയുടെ ഹി ബ്ങ്ജിയോവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിക്കുകയായിരുന്നു.

Story first published: Thursday, August 5, 2021, 8:36 [IST]
Other articles published on Aug 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X