വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: നടത്തത്തില്‍ കെടി ഇര്‍ഫാന് നിരാശ, ആദ്യ പത്തില്‍ കടക്കാതെ ഇന്ത്യന്‍ താരങ്ങള്‍

ടോക്കിയോ: പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ. കെടി ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുല്‍ എന്നിവര്‍ ആദ്യ പത്തില്‍ പോലും ഇടംപിടിക്കാതെ പുറത്തായി. വ്യാഴാഴ്ച്ച സപ്പോറോ ഒഡിരി പാര്‍ക്കില്‍ നടന്ന നടത്ത മത്സരത്തില്‍ സന്ദീപ് 23 ആം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. രാഹുല്‍ 47 ആം സ്ഥാനത്തും ഇര്‍ഫാന്‍ 52 ആം സ്ഥാനത്തും യഥാക്രമം നടന്നുകയറി. ഇറ്റലിയുടെ മസിമോ സ്റ്റാനോയാണ് ഒന്നാമതെത്തിയത്. ഇതോടെ സ്വര്‍ണ മെഡലും ഇദ്ദേഹം കരസ്ഥമാക്കി. രണ്ടും മൂന്നു സ്ഥാനങ്ങള്‍ ജപ്പാന്‍ താരങ്ങള്‍ തന്നെ നേടി. കോകി ഐകേഡ വെള്ളിയും തോഷികാസു യമനിഷി വെങ്കലവും ഈ ഇനത്തില്‍ കുറിച്ചു.

Olympics 2021: Mens 20km Race Walk: Olympics 2021: Mens 20km Race Walk: KT Irfan, Sandeep Kumar, Rahul disappoint India

ഒരു മണിക്കൂറും 25 മിനിറ്റും 7 സെക്കന്‍ഡും കൊണ്ടാണ് സന്ദീപ് 20 കിലോമീറ്റര്‍ നടത്തം തികച്ചത്. ഇതേസമയം, കെടി ഇര്‍ഫാന്‍ ഒരു മണിക്കൂറും 34 മിനിറ്റും 41 സെക്കന്‍ഡുമെടുത്തു മത്സരം പൂര്‍ത്തിയാക്കാന്‍. ഒരു മണിക്കൂറും 32 മിനിറ്റും 6 സെക്കന്‍ഡുമാണ് മറ്റൊരു ഇന്ത്യന്‍ താരമായ രാഹുലിന്റെ സമയം. മത്സരത്തില്‍ ഒന്നാമതെത്തിയ സ്റ്റാനോ ഒരു മണിക്കൂറും 21 മിനിറ്റും 5 സെക്കന്‍ഡും രേഖപ്പെടുത്തിയപ്പോള്‍ രണ്ടാമതെത്തിയ ഐകേഡ ഒരു മണിക്കൂറും 21 മിനിറ്റും 14 സെക്കന്‍ഡും കുറിച്ചു. ഒരു മണിക്കൂറും 21 മിനിറ്റും 28 സെക്കന്‍ഡുമാണ് മൂന്നാം സ്ഥാനക്കാരനായ യമനിഷിയുടെ സമയം. എന്തായാലും വ്യാഴാഴ്ച്ച ഭേദപ്പെട്ട പ്രകടനമാണ് ഒളിമ്പിക്‌സില്‍ ഇന്ത്യ നടത്തിയിട്ടുള്ളത്. രാവിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ സംഘം വെങ്കല നേട്ടം കരസ്ഥമാക്കി. കലാശക്കൊട്ടില്‍ ജര്‍മനിയെ 5-4 എന്ന സ്‌കോറിന് കീഴടക്കിയാണ് ഇന്ത്യയുടെ വിജയം. നീണ്ട 41 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഹോക്കിയില്‍ ഇന്ത്യ വീണ്ടും മെഡല്‍ കണ്ടെത്തുന്നത്.

ഗുസ്തി ഫൈനലില്‍ തോറ്റെങ്കിലും രവി കുമാര്‍ ദാഹിയ ഇന്ത്യയ്ക്കായി ഇന്ന് വെള്ളി നേട്ടം കുറിച്ചു. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ലോക ചാംപ്യനും റഷ്യന്‍ താരവുമായ സവുര്‍ ഉഗ്വേവിനോടാണ് രവി ദാഹിയയുടെ തോല്‍വി. 7-4 എന്ന നിലയ്ക്ക് ഇന്ത്യന്‍ താരത്തെ കീഴ്‌പ്പെടുത്താന്‍ ഉഗ്വേവിന് സാധിച്ചു. നടന്നുകൊണ്ടിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിയും അഞ്ചാമത്തെ മെഡലുമാണ് രവി ദാഹിയ കണ്ടെത്തിയത്. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവും ഇന്ത്യയ്ക്കായി വെള്ളി നേട്ടം സ്വന്തമാക്കിയിരുന്നു. ബാഡ്മിന്റണില്‍ പിവി സിന്ധു, വനിതകളുടെ ബോക്‌സിങ്ങില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്നിവരും വ്യക്തിഗത ഇനങ്ങളില്‍ വെങ്കലം കുറിച്ചിട്ടുണ്ട്.

വ്യാഴാഴ്ച്ച ദീപക് പൂനിയയിലും ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നു. പുരുഷന്മാരുടെ 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ഗുസ്തി താരം ദീപക് പൂനിയ ഇന്നിറങ്ങിയത്. എന്നാല്‍ സാന്‍ മരിനോയുടെ മൈല്‍സ് ആമിനോട് ഇന്ത്യന്‍ താരം കീഴടങ്ങി. 3-2 എന്ന നിലയ്ക്കാണ് ദീപക്കിന്റെ തോല്‍വി. ഒരു ഘട്ടത്തില്‍ 2-1 എന്ന നിലയ്ക്ക് ആധിപത്യം കയ്യടക്കിയ ശേഷമാണ് ഇന്ത്യന്‍ താരം വെങ്കല മെഡല്‍ പോരാട്ടത്തില്‍ പിന്നില്‍പ്പോയത്. വനിതകളുടെ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും അന്‍ഷു മാലിക്കും ഇന്ന് പരാജയം രുചിച്ചു.

വനിതകളുടെ 53 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ വിനേഷ് ഫോഗട്ട് മുന്‍ ലോക ചാംപ്യന്‍ വനെസ കലാഡ്സിന്‍സ്‌കയയോടാണ് പരാജയപ്പെട്ടത്. 3-9 എന്ന നിലയ്ക്കാണ് ഫോഗട്ടിന്റെ കീഴടങ്ങലും. ഇതേസമയം, ക്വാര്‍ട്ടറില്‍ തോറ്റെങ്കിലും ഇന്ത്യന്‍ താരത്തിന്റെ സാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ല. വനെസ ഫൈനലിലേക്ക് എത്തുകയാണെങ്കില്‍ ഫോഗട്ടിന് റെപ്പാഷെ റൗണ്ടില്‍ പങ്കെടുത്ത് വെങ്കല മെഡലിനായി നോട്ടമിടാം.

ഇതേസമയം, അന്‍ഷു മാലിക്കിന് റെപ്പാഷെ റൗണ്ടിലും വിജയം കണ്ടെത്താനായില്ല. റഷ്യയുടെ വലേറിയ കോബ്ലോവയോടാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് കോബ്ലോവ. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയ ശേഷമാണ് അന്‍ഷു മാലിക്കിന്റെ പതര്‍ച്ച. അവസാന ഘട്ടത്തില്‍ റഷ്യന്‍ താരം കയ്യടക്കിയ രണ്ടു പോയിന്റുകള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു.

Story first published: Friday, August 6, 2021, 17:23 [IST]
Other articles published on Aug 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X