ഒളിമ്പിക്‌സ് 2021: അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍, പ്രതീക്ഷ ഉയര്‍ത്തി ദീപിക – പ്രവീണ്‍ സഖ്യം

ടോക്കിയോ: ഒളിമ്പിക്‌സ് രണ്ടാം ദിനം അമ്പെയ്ത്തിലെ മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ യോഗ്യത. ഇന്ത്യയുടെ ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്‌പേയുടെ ചിചുന്‍ ടാങ് - ചിയ എന്‍ലിന സഖ്യത്തെ ആവേശകരമായ മത്സരത്തില്‍ കീഴടക്കി. സെറ്റ് പോയിന്റ് 5-3. ആദ്യഘട്ടത്തില്‍ പിന്നില്‍ നിന്ന ശേഷമാണ് ഇന്ത്യന്‍ താരങ്ങളുടെ ജയം. ഇതാദ്യമായാണ് ഒളിമ്പിക്‌സില്‍ അമ്പെയ്ത്ത് മിക്‌സഡ് ഇനം അവതരിപ്പിക്കുന്നത്. ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ ജയം കുറിച്ചെന്ന സവിശേഷതയും ഇന്ത്യയുടെ നേട്ടത്തിനുണ്ട്.

INDvSL: എന്തിനായിരുന്നു ഇങ്ങനെയൊരു 'കടുംകൈ'? ഇന്ത്യ കാണിച്ചത് അബദ്ധം!- തുറന്നടിച്ച് ആകാശ് ചോപ്രINDvSL: എന്തിനായിരുന്നു ഇങ്ങനെയൊരു 'കടുംകൈ'? ഇന്ത്യ കാണിച്ചത് അബദ്ധം!- തുറന്നടിച്ച് ആകാശ് ചോപ്ര

പൊടുന്നനെയുള്ള റിലീസുകളാണ് പ്രവീണ്‍ ജാദവിന് മുതല്‍ക്കൂട്ടായതെങ്കില്‍ പിന്നിലായപ്പോഴുള്ള കഠിന സമ്മര്‍ദ്ദത്തിലും മനസാന്നിധ്യം കൈവെടിയാതെ വില്ലുകള്‍ കുലയ്ക്കാന്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപിക കുമാരിക്ക് സാധിച്ചു. ഇതാദ്യമായാണ് ഇരു താരങ്ങളും സംയുക്തമായി മത്സരിക്കുന്നത്. അമ്പെയ്ത്തില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റുകള്‍ അവകാശപ്പെടുന്ന പുരുഷ, വനിതാ താരങ്ങളാണ് ഓരോ രാജ്യത്തെയും പ്രതിനിധീകരിച്ച് മിക്‌സഡ് ഇനത്തില്‍ പങ്കെടുക്കുക. നേരത്തെ, ഭര്‍ത്താവ് കൂടിയായ അതാനു ദാസായിരിക്കും ദീപികയുടെ പങ്കാളിയെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുരുഷ വിഭാഗത്തില്‍ പ്രവീണ്‍ ജാദവ് നടത്തിയ ഗംഭീര പ്രകടനം മികസ്ഡ് ഇനത്തിലേക്ക് താരത്തിന് വഴിതുറന്നു.

T20 World cup 2021: ഇന്ത്യ x പാക് സ്വപ്‌നഫൈനല്‍, ഇന്ത്യ തോല്‍ക്കും!- അക്തറിന്റെ പ്രവചനംT20 World cup 2021: ഇന്ത്യ x പാക് സ്വപ്‌നഫൈനല്‍, ഇന്ത്യ തോല്‍ക്കും!- അക്തറിന്റെ പ്രവചനം

രാവിലെ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് നിരാശയാണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ എട്ടില്‍ ഇടംകണ്ടെത്താനായില്ല. എളവനില്‍ വാളരിവാന്‍ 16 ആം സ്ഥാനത്താണ് യോഗ്യതാ മത്സരം പൂര്‍ത്തിയാക്കിയത്. 10 ഷോട്ടുകള്‍ വീതമുള്ള 6 സീരീസുകള്‍ അവസാനിക്കുമ്പോള്‍ താരം 626.5 പോയിന്റ് കരസ്ഥമാക്കി. ഇന്ത്യയുടെ മറ്റൊരു താരമായ അപൂര്‍വി ചന്ദേല 36 ആം സ്ഥാനത്തും പോരാട്ടം അവസാനിപ്പിച്ചു. 621.9 പോയിന്റുണ്ട് താരത്തിന്. നോര്‍വെയുടെ ജെനറ്റ് ഹെഗ് ഡ്യൂസ്റ്റെഡാണ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗത്തില്‍ ഒന്നാമതെത്തിയത്. 632.9 പോയിന്റ് നോര്‍വെ താരം കുറിച്ചു. കൊറിയയുടെ പാര്‍ക്ക് ഹീമോണ്‍ (631.7 പോയിന്റ്), അമേരിക്കയുടെ ടക്കര്‍ മേരി കരോലിന്‍ (631.4 പോയിന്റ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കയ്യടക്കി.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 7 - October 20 2021, 03:30 PM
നമീബിയ
Netherlands
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: olympics 2021
Story first published: Saturday, July 24, 2021, 7:38 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X