ഹോളിവുഡില്‍ മാത്രമല്ല കായികലോകത്തും പീഡനവീരന്‍... 125 ല്‍ കൂടുതല്‍ പേര്‍ പരാതിക്കാര്‍

Posted By: Desk

ന്യൂയോര്‍ക്ക്: ഹോളിവുഡിനെ പിടിച്ചുകുലുക്കിയ നിര്‍മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നിനെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ക്കു പിറകെ കായികലോകത്തും പീഡനവിവാദം കത്തുന്നു. അമേരിക്കയുടെ മുന്‍ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറായിരുന്ന ലാറി നാസറിനെതിരേയാണ് കൂടുതല്‍ വനിതാ താരങ്ങള്‍ പീഡന ആരോപണവുമായി രംഗത്തുവന്നത്. ഒളിംപിക് മെഡല്‍ ജേതാവായ ഗാബി ഡഗ്ലസാണ് നാസര്‍ തന്നെ പീഡിപ്പിച്ചതായി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് 2012ലെ ഒളിംപിക് ജേതാവായ ഗാബി കോച്ചിനെതിരേ രംഗത്തുവന്നത്. മൂന്നു തവണ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ താരമാണ് 21 കാരിയാ ഗാബി. നാസര്‍ ടീം ഡോക്ടറായിരുന്നപ്പോള്‍ പീഡിപ്പിക്കപ്പെട്ട് നിശബ്ധയാക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് താനെന്നും ഗാബി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

വിവാദമായ പോസ്റ്റ്

വിവാദമായ പോസ്റ്റ്

മാന്യമായ വസ്ത്രം ധരിച്ചാല്‍ പീഡനങ്ങളില്‍ രക്ഷപ്പെടാമെന്ന് കഴിഞ്ഞയാഴ്ച ഗാബി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെ താരം പിന്‍വലിക്കുകയും ചെയ്തിരുന്നു. തന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഇതേക്കുറിച്ച് ഗാബി പ്രതികരിച്ചത്.
നിങ്ങള്‍ ഏതു തരത്തിലുള്ള വസ്ത്രം ധരിച്ചാലും പീഡിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗാബി തന്റെ ഇന്‍സ്റ്റ്ഗ്രാം പേജില്‍ കുറിച്ചു.

നാസറിനെ പുറത്താക്കി

നാസറിനെ പുറത്താക്കി

20 വര്‍ഷത്തോളം അമേരിക്കന്‍ വനിതാ ജിംനാസ്റ്റിക്‌സ് ടീമിന്റെ ഡോക്ടറായിരുന്നു നാസ്സര്‍. 2015ലാണ് ഇയാളെ പുറത്താക്കിയത്. ഇതിനു ശേഷം നിരവധി വനിതാ താരങ്ങളാണ് കോച്ച് തങ്ങളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ആരോപിച്ച് രംഗത്തുവന്നത്.
രണ്ടു തവണ ഒളിംപിക്‌സില്‍ മല്‍സരിച്ച ഗാബിയുടെ ടീമംഗം കൂടിയായിരുന്ന അലി റെയ്‌സ്മനും തന്റെ ആത്മകഥയില്‍ നാസറിനെതിരേ പീഡന ആരോപണം ഉന്നയിച്ചിരുന്നു.

കൂടുതല്‍ താരങ്ങള്‍

കൂടുതല്‍ താരങ്ങള്‍

നാസര്‍ തന്നെ നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് ഒക്ടോബറില്‍ മറ്റൊരു അമേരിക്കന്‍ വനിതാ താരമായ മക്കെയ്‌ല മറോണിയും വെളിപ്പെടുത്തിയിരുന്നു. 2000ലെ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ജാമി ഡാന്‍ഷറാണ് നാസറിനെതിരേ ആദ്യം പരാതി നല്‍കിയത്. ഇതിനു പിന്നാലെയാണ് കൂടുതല്‍ വനിതാ താരങ്ങള്‍ കോച്ചില്‍ നിന്നും തങ്ങള്‍ക്കു നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.

 125ല്‍ അധികം പരാതിക്കാര്‍

125ല്‍ അധികം പരാതിക്കാര്‍

54 കാരനായ നാസറിനെതിരേ പെണ്‍കുട്ടികളും സ്ത്രീകളുമടക്കം 125 പേരാണ് പീഡിപ്പിച്ചെന്ന് പരാതി നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് ടീം കോച്ചായിരുന്നപ്പോഴും മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ കോച്ചായിരുന്നപ്പോഴുമാണ് നാസര്‍ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തത്.
നിലവിലെ പരാതികളുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയത് 25 വര്‍ഷം വരെ നാസറിനു തടവുശിക്ഷ ലഭിക്കാനിടയുണ്ട്.

Story first published: Wednesday, November 22, 2017, 15:27 [IST]
Other articles published on Nov 22, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍