വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീമിയര്‍ ലീഗ്: ചെല്‍സിക്ക് ജയം

By Soorya Chandran

നോര്‍വിച്ച്: പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വിജയം. നോര്‍വിച്ചിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി തറ പറ്റിച്ചത്. 1-1 എന്ന നിലയിലായിരുന്ന കളിയുടെ പോക്ക് ഇടവേളക്ക് ശേഷം പകരക്കാരായി ഇറങ്ങിയ ചെല്‍സി താരങ്ങളാണ് തിരുത്തിയത്.

നാലാം മിനിട്ടില്‍ ആയിരുന്നു ചെല്‍സി ആദ്യമായി നോര്‍വിച്ചിന്റെ ഗോള്‍ വല കുലുക്കിയത്. മിഡ് ഫീല്‍ഡര്‍ ഓസ്കാര്‍ ആണ് ആദ്യ ഗോള്‍ അടിച്ചത്. 68-ാം മിനിട്ടിലാണ് നോര്‍വിച്ചിന് ആദ്യമായി ഗോള്‍ മടക്കാനായത്. ആന്റണി പില്‍കിങ്ടണ്‍ ആയിരുന്നു നോര്‍വിച്ചിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Chelsea FC

ഇതിന് ശേഷമാണ് റിസര്‍വ് ബഞ്ചില്‍ നിന്ന് ഈഡന്‍ ഹസാര്‍ഡിനേയും വില്ല്യണേയും ചെല്‍സി കോര്‍ച്ച് ജോസ് മൗറിഞ്ഞോ കളിക്കളത്തിലേക്ക് ഇറക്കി വിട്ടത്. കോച്ചിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കാതെ ഇരുവരും കളം നിറഞ്ഞ് കളിച്ചു. 85-ാം മിനിട്ടില്‍ ഹസാര്‍ഡ് ഒരിക്കല്‍ കൂടി നോര്‍വിച്ചിന്റെ ഗോള്‍ വല കുലുക്കി. തൊട്ടടുത്ത മിനിട്ടില്‍ തന്നെ വില്യണും ലക്ഷ്യം ഭേദിച്ചു. സ്‌കോര്‍ 3-1 ആയി. വില്യണിന്റെ പ്രീമിയര്‍ ലീഗ് അരങ്ങേറ്റം ആയിരുന്നു ഇത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളും നേടാനായി.

ചെല്‍സി ലീഗിലെ ആദ്യ നാല് സ്ഥാനക്കാരില്‍ ഉള്‍പെട്ടിട്ടുണ്ട്. 14 പോയന്റ് ടീമിന് ഉള്ളത്.

മറ്റൊരു മത്സരത്തില്‍ സ്വാന്‍സിയയെ സതാംപ്റ്റണ്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു. ആഡം ലല്ലാനയും ജായ് റോഡ്ഗ്രിസുമാണ് ഗോളുകള്‍ നേടിയത്. സതാംപ്റ്റണ്‍ ടീമിന്റെ ലീഗിലെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

Story first published: Monday, October 7, 2013, 10:50 [IST]
Other articles published on Oct 7, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X