വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിനോദ് കാംബ്ലി വെറും 'സച്ചിന്‍ ഫ്രണ്ട്' മാത്രമോ?

മുംബൈ: വംശീയമായി അധിക്ഷേപിക്കപ്പെട്ടു എന്ന് മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി പോലീസില്‍ പരാതി നല്‍കി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ മിക്കതും കൊടുത്ത തലക്കെട്ട് 'സച്ചിന്റെ കൂട്ടുകാരനെ വംശീയമായി അധിക്ഷേപിച്ചു' എന്ന്. വംശീയമായി അല്ലെങ്കിലും ഇതും ഒരു അധിക്ഷേപം തന്നെയാണ് എന്ന് വിളിക്കാതെ തരമില്ല എന്ന പറഞ്ഞ അവസ്ഥയിലാണ് ക്രിക്കറ്റ് ആരാധകര്‍.

ആരായിരുന്നു വിനോദ് കാംബ്ലി. സച്ചിന്റെ കൂട്ടുകാരന്‍ എന്ന മേല്‍വിലാസം വേണോ വിനോദ് കാംബ്ലി എന്ന ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ ഇന്ത്യയിലെ ക്രിക്കറ്റ് കമ്പക്കാര്‍ അറിയാന്‍? സച്ചിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനെന്ന പേര് കാംബ്ലിക്ക് ഒരു ബാധ്യത പോലെ കെട്ടിയേല്‍പ്പിക്കേണ്ട ആവശ്യമുണ്ട? ഇങ്ങനെ പോകുന്നു കളിക്കമ്പക്കാരുടെ സംശയങ്ങള്‍.

Vinod-Kambli and Sachin

പൂര്‍ണഫോമില്‍ കളിക്കുമ്പോള്‍ സച്ചിനെക്കാള്‍ നല്ല ബാറ്റ്‌സ്മാന്‍ കാംബ്ലിയാണ് എന്ന് ഇരുവരുടെയും കോച്ചായിരുന്ന സാക്ഷാല്‍ രമാകാന്ത് അച്രേക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സച്ചിനെക്കാള്‍ പ്രതിഭാശാലിയായിരുന്നു കാംബ്ലിയെന്ന് പറഞ്ഞാല്‍ തര്‍ക്കിക്കാന്‍ അധികം പേര്‍ വരില്ല. പക്ഷേ പ്രതിഭയുടെ ഗരിമ മാത്രമായിരുന്നു കാംബ്ലി, കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും നിശ്ചയദാര്‍ഢ്യം സച്ചിനെ സച്ചിനാക്കിയപ്പോള്‍ കാംബ്ലി നൂറ് കണക്കിന് മുന്‍ താരങ്ങളില്‍ ഒരാള്‍ മാത്രമായി ഒതുങ്ങിപ്പോയി.

1996 ലെ ലോകകപ്പ് സെമിഫൈനലിന് ശേഷം മൈതാനത്ത് നിന്നും കരഞ്ഞുകൊണ്ട് കയറിവരുന്ന കാംബ്ലിയുടെ മുഖം പണക്കൊഴുപ്പിന്റെ പുതിയ എഡിഷന് മുമ്പുള്ള ക്രിക്കറ്റിലെ അവിസ്മരണീയമായ കാഴ്ചകളിലൊന്നാണ്. കാണികള്‍ കളി തടസ്സപ്പെട്ടപ്പോള്‍ ലങ്ക ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സച്ചിന്‍ ലിഫ്റ്റിലൂടെയും താന്‍ സ്റ്റെയര്‍കേസിലൂടെയും കയറിവന്നവരാണ് എന്നാണ് കാംബ്ലി ഇരുവരെയും കുറിച്ച് ഒരിക്കല്‍ പറഞ്ഞത്.

കളിയും പാര്‍ട്ടികളും സംഗീതവും സിനിമയും കൊണ്ട ജീവിതം ആഘോഷിക്കുകയായിരുന്നു കാംബ്ലി. സച്ചിനാകട്ടെ കളി, കളി, കളി എന്ന ഒരൊറ്റ മന്ത്രം ജീവിതവ്രതമാക്കിയവനും. മുബൈയില്‍ കഴിഞ്ഞ ദിവസം കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ കാംബ്ലിയെ ഒരു വിദേശി വനിത ബുള്ളി എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് പരാതി.

Story first published: Sunday, October 27, 2013, 14:00 [IST]
Other articles published on Oct 27, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X