ഗെയിംസില്‍ ദീപിക സ്വര്‍ണത്തിനായി ഇറങ്ങുന്നു; കാര്‍ത്തിക്കിന്റെ ശ്രദ്ധ ഭാര്യയിലോ ഐപിഎല്ലിലോ?

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ സ്വര്‍ണ മെഡലിനായി ഇറങ്ങുമ്പോള്‍ ഐപിഎല്ലില്‍ ഭര്‍ത്താവ് ദിനേഷ് കാര്‍ത്തിക് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഐപിഎല്ലിലെ മികച്ച ടീമെന്ന് വിലയിരുത്തപ്പെട്ട സണ്‍ റൈസേഴ്‌സിനെതിരായ മത്സരം കൊല്‍ക്കത്ത തോറ്റാല്‍ പഴി ക്യാപ്റ്റന്‍ കാര്‍ത്തിക്കിന് കിട്ടുമോ എന്നാണ് ആരാധകരുടെ ഭയം.

സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 2.30നാണ് ദീപിക കളത്തിലിറങ്ങുന്നത്. ഭാര്യയുടെ കളി വീക്ഷിക്കാന്‍ കാര്‍ത്തിക് ടിവിക്ക് മുന്നിലുണ്ടാകുമെന്ന് ഉറപ്പാണ്. ഭാര്യ സ്വര്‍ണ മെഡല്‍ നേടിയാല്‍ കാര്‍ത്തിക്കിന് അതൊരു ഉത്തേജനമാകും. മറിച്ചായാല്‍ ഐപിഎല്‍ ഏകാഗ്രത നഷ്ടപ്പെടാനും ഇടയുണ്ട്.

dipikapallikalcwg2018

ശനിയാഴ്ച വനിതകളുടെ ഡബിള്‍സിലും ദീപിക കളിക്കും. ഡബിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയാണ് ദീപിക. ഭാര്യയുടെ മത്സരത്തെക്കുറിച്ച് അറിയാമെന്നും അതൊരു സാധാരണ കാര്യമല്ലേയെന്നുമാണ് ദിനേഷ് കാര്‍ത്തിക്കിന്റെ പ്രതികരണം. ഐപിഎല്ലില്‍ ശക്തമായൊരു ടീമിനെ നേരിടാനുള്ള മുന്നൊരുക്കം ഭാര്യയുടെ മത്സരവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും കാര്‍ത്തിക് സൂചിപ്പിക്കുന്നുണ്ട്. എന്തായാലും ഭാര്യ സ്വര്‍ണ മെഡല്‍ നേടുകയും കാര്‍ത്തിക് ഐപിഎല്ലില്‍ ജയിക്കുകയും ചെയ്താല്‍ അതില്‍പ്പരം സന്തോഷം ആരാധകര്‍ക്ക് ലഭിക്കില്ലെന്നുറപ്പാണ്.

Story first published: Saturday, April 14, 2018, 9:07 [IST]
Other articles published on Apr 14, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍