കോമണ്‍വെല്‍ത്തില്‍ മെഡല്‍ക്കൊയ്ത്ത്; ഗുസ്തിയില്‍ ബജ്‌രംഗിന് സ്വര്‍ണം, പൂജയ്ക്ക് വെള്ളി

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌രംഗ് പൂണിയ സ്വര്‍ണം നേടിയപ്പോള്‍ വനിതകളുടെ 57 കിലോഗ്രാം മത്സരത്തില്‍ പൂജ ധണ്ഡ വെള്ളി മെഡല്‍ നേടി. വെയില്‍സിന്റെ കാനെ ചിരാഗിനെയാണ് ബജ്‌രംഗ് തറപറ്റിച്ചത്. അതേസമയം ഫൈനലില്‍ പൂജ നൈജീരിയന്‍ എതിരാളിയോട് പരാജയപ്പെട്ടു.

ഗുസ്തിയില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണ് ബജ്‌രംഗ് നേടിയത്. നേരത്തെ സുശീല്‍ കുമാര്‍, രാഹുല്‍ അവാരെ എന്നിവരും ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ഗെയിംസിന്റെ ഒന്‍പതാം ദിനം ഷൂട്ടിങ്ങില്‍ ഇന്ത്യ രണ്ട് സ്വര്‍ണം നേടിയിരുന്നു. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയ്ക്കുവേണ്ടി ഷൂട്ടര്‍ തേജസ്വിനി സാവന്തും പിന്നാലെ അനീഷ് ഭന്‍വാലയും സ്വര്‍ണം നേടി.

cmg

കേവലം പതിനഞ്ച് വയസ് മാത്രം പ്രായമുള്ള അനീഷ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ പ്രായം കുറഞ്ഞ സ്വര്‍ണ ജേതാവുകൂടിയായി. പുരുഷന്മാരുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് അനീഷിന്റെ നേട്ടം. ആകെ 30 പോയന്റുകള്‍ നേടി അനീഷ് പുതിയ ഗെയിംസ് റെക്കോര്‍ഡും സ്ഥാപിച്ചു. ഇതോടെ ഇന്ത്യയ്ക്കിപ്പോള്‍ 17 സ്വര്‍ണവും 9 വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെ 36 മെഡലുകളായി. ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും താഴെ മൂന്നാം സ്ഥാനത്താണ് മെഡല്‍ പട്ടികയില്‍ ഇന്ത്യ.

Story first published: Friday, April 13, 2018, 14:42 [IST]
Other articles published on Apr 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍