പ്രോ കബഡി ലീഗ്; ഗംഭീര റെയ്ഡുകളുമായി വീണ്ടും ഡല്‍ഹി, പ്ലേ ഓഫ് ഉറപ്പിച്ച് ഹരിയാണ

പഞ്ച്കുള: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പഞ്ച്കുളയില്‍ ആരംഭിച്ച ലെഗില്‍ ദബാംഗ് ഡല്‍ഹിക്കും ആതിഥേയരായ ഹരിയാണ സ്റ്റീലേഴ്‌സിനും ജയം. പൂണേരി പള്‍ട്ടാനെ 60-40 എന്ന കൂറ്റന്‍ സ്‌കോറിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ 38-37 എന്ന സ്‌കോറിന് ഹരിയാണ സ്റ്റീലേഴ്‌സും മുട്ടുകുത്തിച്ചു. ജയത്തോടെ ഹരിയാണ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി മാറി.

നവീന്‍ കുമാറിന്റെ തകര്‍പ്പന്‍ റെയ്ഡുകളാണ് ഹരിയാണയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. നവീന്‍ 19 പോയന്റ് നേടിയപ്പോള്‍ ചന്ദ്രന്‍ രഞ്ജിത്ത് 12 പോയന്റുമായും രവീന്ദര്‍ പഹല്‍ 6 പോയന്റുമായും മികച്ച പിന്തുണ നല്‍കി. പൂണേരി പള്‍ട്ടാനുവേണ്ടി നിതിന്‍ തൊമാറും ഇമാദും 7 വീതം പോയന്റും ജാധവ് 6 പോയന്റും നേടി. മന്‍ജീത്, അമിത് കുമാര്‍ എന്നിവര്‍ 5 പോയന്റ് പ്രകടനവും കാഴ്ചവെച്ചു.

ലോക ചാമ്പ്യന്‍ഷിപ്പ്; മിക്‌സഡ് റിലേയില്‍ സാന്നിധ്യമറിയിച്ച് ഇന്ത്യ, ഫൈനലില്‍ ഏഴാം സ്ഥാനംലോക ചാമ്പ്യന്‍ഷിപ്പ്; മിക്‌സഡ് റിലേയില്‍ സാന്നിധ്യമറിയിച്ച് ഇന്ത്യ, ഫൈനലില്‍ ഏഴാം സ്ഥാനം

അവസാന റെയ്ഡുവരെ ആവേശം വിതച്ച മത്സരത്തില്‍ വികാസ് ഖണ്ടോലയാണ് ഹരിയാണയ്ക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചത്. വികാസ് 10 പോയന്റ് നേടയിപ്പോള്‍ പ്രശാന്ത് കുമാര്‍ റായ് 9 പോയന്റും സ്വന്തമാക്കി. ഗുജറാത്തിനായി റോഹിത് ഗുലിയ 11 പോയന്റ് നേടി. 8 പോയന്റുമായി സോനു ആണ് രണ്ടാം സ്ഥാനത്ത്. അവസാന 5 മിനിറ്റിലാണ് കളി ഹരിയാണ സ്വന്തമാക്കിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, September 30, 2019, 10:07 [IST]
Other articles published on Sep 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X