റഷ്യന്‍ ലോകകപ്പ്: പുതുമുഖങ്ങളില്ലാതെ മഞ്ഞപ്പട, നെയ്മറുള്‍പ്പെടെ 23 അംഗ ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു

Posted By: Mohammed shafeeq ap

റിയോ ഡി ജനെയ്‌റോ: അടുത്ത മാസം റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള ബ്രസീലിന്റെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് മൂന്നു മാസത്തോളമായി കളിക്കളത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന പിഎസ്ജിയുടെ സൂപ്പര്‍താരം നെയ്മര്‍ ടീമിലിടം പിടിച്ചു. എന്നാല്‍, ഗുരുതരമായി പരിക്കേറ്റ പിഎസ്ജിയുടെ വലതുബാക്ക് ഡാനി ആല്‍വസിനെ ബ്രസീല്‍ ടീമിലിടം നല്‍കിയിട്ടില്ല. പുതുമുഖങ്ങളില്ലാതെയാണ് കോച്ച് ടിറ്റെ ബ്രസീലിന്റെ 23 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നുള്ള നാല് താരങ്ങളെയാണ് ബ്രസീല്‍ ടീമിലുുള്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലാണ് ബ്രസീല്‍ പോരിനിറങ്ങുക. ഗ്രൂപ്പ് ഇയില്‍ കോസ്റ്ററിക്ക, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. ജൂണ്‍ 17ന് സ്വിറ്റ്‌സര്‍ലന്‍ഡ്, 22ന് കോസ്റ്ററിക്ക, 27ന് സെര്‍ബിയ എന്നിങ്ങനെയാണ് ഗ്രൂപ്പ്ഘട്ടത്തില്‍ ബ്രസീലിന്റെ മല്‍സരക്രമം.

neymar

ബ്രസീല്‍ 23 അംഗ ടീം

ഗോള്‍കീപ്പര്‍മാര്‍: അലിസന്‍ (റോമ), എഡേഴ്‌സന്‍ (മാഞ്ചസ്റ്റര്‍ സിറ്റി), കാസ്സിയോ (കൊറിന്ത്യന്‍സ്).

ഡിഫന്‍ഡര്‍മാര്‍: ഡാനിലോ (മാഞ്ചസ്റ്റര്‍ സിറ്റി), ഫാഗ്‌നര്‍ (കൊറിന്ത്യന്‍സ്), മാര്‍സെലോ (റയല്‍ മാഡ്രിഡ്), ഫിലിപ് ലൂയിസ് (അത്‌ലറ്റികോ മാഡ്രിഡ്), തിയാഗോ സില്‍വ, മാര്‍ക്കീഞ്ഞോ (പിഎസ്ജി), മിറാന്‍ഡ (ഇന്റര്‍മിലാന്‍), പെഡ്രോ ജെറോമെല്‍ (ഗ്രേമിയോ).

മിഡ്ഫീല്‍ഡര്‍മാര്‍: കസമിറോ (റയല്‍ മാഡ്രിഡ്), ഫെര്‍ണാണ്ടീഞ്ഞോ (മാഞ്ചസ്റ്റര്‍ സിറ്റി), പൗലീഞ്ഞോ (ബാഴ്‌സലോണ), ഫ്രെഡ് (ഷക്തര്‍ ഡൊണെസ്‌ക്), റെനറ്റോ അഗസ്‌റ്റോ (ബെയ്ജിങ് ഗുഹോന്‍), ഫിലിപ്പെ കോട്ടീഞ്ഞോ (ബാഴ്‌സലോണ), വില്ല്യന്‍ (ചെല്‍സി), ഡഗ്ലസ് കോസ്റ്റ (യുവന്റസ്).

ഫോര്‍വേഡ്: നെയ്മര്‍ (പിഎസ്ജി), ടൈസന്‍ (ഷക്തര്‍ ഡൊണെസ്‌ക്), ഗബ്രിയേല്‍ ജീസസ് (മാഞ്ചസ്റ്റര്‍ സിറ്റി), റോബര്‍ട്ടോ ഫിര്‍മിഞ്ഞോ (ലിവര്‍പൂള്‍).

Story first published: Tuesday, May 15, 2018, 11:32 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍