Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെനാല്‍റ്റിയിലൂടെ ബ്രസീലിന് ജയം

സൗത്ത് കൊറിയ: അവസാനനിമിഷത്തില്‍ ഒരു പെനാല്‍റ്റി ബ്രസീലിന് തുണയായെത്തി. ബാഴ്സലോണ താരംകൂടിയായ ബ്രസീലിന്റെ റിവാല്‍ഡോ അത് ഗോളാക്കി മാറ്റിയതോടെ തുര്‍ക്കിക്കെതിരെ ഒരു ഗോള്‍ ജയത്തോടെ ബ്രസീല്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചു.

86ാം മിനിറ്റിലായിരുന്നു പെനാല്‍റ്റി ലഭിച്ചത്. ബ്രസീലിന്റെ ഫോര്‍വേഡ് ലൂയിസാവോയെ ബോക്സില്‍ വച്ച് തുര്‍ക്കി ഡിഫന്‍ഡര്‍ ആല്‍പായ് തട്ടിവീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത് . റിവാള്‍ഡോയുടെ ബൂട്ടില്‍ നിന്നും പിറന്ന പെനാല്‍റ്റി കിക്ക് തുര്‍ക്കി ഗോളി റുസ്തു റെക്ബെറെയും കടന്ന് വല കുലുക്കി. സ്റേഡിയം അപ്പോള്‍ ബ്രസീലില്‍ നിന്നുള്ള ആരാധകരുടെ സാംബാനൃത്തത്തില്‍ മുങ്ങി.

കളി തുടങ്ങി ആദ്യം തുര്‍ക്കി ബ്രസീലിനെ ഞെട്ടിച്ചു. തുര്‍ക്കിയുടെ ഹസന്‍ സാസ് ആണ് ഈ ഗോള്‍ നേടിയത്. എന്നാല്‍ 50 ാം മിനിറ്റില്‍ ഇന്റര്‍മിലാന്‍ താരമായ ബ്രസീലിന്റെ റൊണാള്‍ഡോ സമനില ഗോള്‍ നേടി. കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഭാഗ്യം പോലെ ബ്രസീലിന് പെനാല്‍റ്റി ലഭിച്ചത്.

Story first published: Monday, June 3, 2002, 5:30 [IST]
Other articles published on Jun 3, 2002
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+