സലായ്ക്ക് പകരം വമ്പൻ താരത്തെ തരാമെന്ന് റയൽ മാഡ്രിഡ്.. ഒന്നുംമിണ്ടാതെ ലിവർപൂൾ

Posted By: JOBIN JOY

പുതിയ റിപോർട്ടുകൾ പ്രകാരം സലായ്ക്ക് ഏകദേശം അൻപതു ദശലക്ഷം യൂറോയും കൂടാതെ റയൽ മാഡ്രിഡിന്റെ മധ്യനിര സൂപ്പർ താരം ഇസ്കോയെയും താരമെന്നാണ് റയൽ മാഡ്രിഡിന്റെ പുതിയ ഓഫർ.ഇതുവരെ ഈ ഓഫറിനു നേരെ ലിവർപൂൾ പ്രതികരിച്ചിട്ടില്ല.നേരത്തേ തന്നെ ഒട്ടനവതി തവണ സലായ്ക്കുവേണ്ടി ഓഫറുമായി റയൽ മാഡ്രിഡ് രംഗത്തുവന്നിരുന്നു.പക്ഷേ ഇതാദ്യമായാണ് എത്രയും വമ്പൻ ഓഫറുമായി മാഡ്രിഡ് രംഗത്തുവന്നിരിക്കുന്നത്.

റയൽ മാഡ്രിഡിൽ ഇസ്‌കോ ഇപ്പോൾ അത്ര സംതൃപ്ത്തനല്ല.ഇസ്കോ, അസെൻസിയോ,ബെയ്ൽ എന്നിവർ മാറിമാറിയാണ് റയലിന്റെ വലതു വിങ്ങിൽ കളിക്കുന്നത്.അതുകൊണ്ടുതന്നെ അധികം അവസരങ്ങളും ഇസ്‌കോയ്ക്ക് ലഭിക്കുന്നില്ല.അതുപോലെതന്നെ താൻ റയൽ മാഡ്രിഡിൽ കളിക്കുമ്പോൾ സ്‌പെയിനിൽ കളിക്കുന്നത്രയും സ്വാതത്ര്യവും ആത്മവിശ്വാസവും കിട്ടുന്നില്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിരുന്നു.

mohamed

ലിവർപൂളിൽ പൂർണ്ണ സംതൃപ്തിയിലാണ് മുഹമ്മദ് സലാ പ്രീമിയർ ലീഗിൽ ടീമിനു വേണ്ടി 29 ഗോളുകളും 9 അസിസ്റ്റുകളും താരം ഇതുവരെ നേടി.കൂടാതെ സീസണിലൊട്ടാകെ ലിവർപൂളിനായി 40 ഗോളുകളും 11 അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞു.അതുപോലെ യൂറോപ്യൻ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സിക്കൊപ്പം ഒന്നാംസ്ഥാനത് നിൽക്കുകയാണ് സലാ.അതേ സമയം വലതു വിങ്ങിലൂടെ മിന്നൽ പ്രത്യാക്രമണങ്ങൾ നടത്താൻ കെൽപ്പുള്ള താരമാണ് മുഹമ്മദ് സലാ അതുകൊണ്ടുതന്നെയാണ് റയൽ മാഡ്രിഡ് ഈ താരത്തെ നോട്ടമിട്ടിരിക്കുന്നതും.

Read more about: liverpool real madrid news transfer
Story first published: Sunday, April 8, 2018, 17:00 [IST]
Other articles published on Apr 8, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍