മാഞ്ചസ്റ്റര്‍ സിറ്റിയെ തടയാന്‍ ആഴ്‌സണലിന് സാധിക്കുമോ ? കാത്തിരുന്ന് കാണാം സൂപ്പര്‍ ക്ലാസിക്‌

Posted By: കാശ്വിന്‍

മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ഇന്ന് നേര്‍ക്കു നേര്‍. പത്ത് റൗണ്ട് പിന്നിട്ടപ്പോള്‍ 28 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്താണ്. ആഴ്‌സണല്‍ 19 പോയിന്റുമായി അഞ്ചാം സ്ഥാനത്തും. ഒമ്പത് പോയിന്റിന്റെ വ്യത്യാസമുണ്ട് ക്ലബ്ബുകള്‍ തമ്മില്‍.
കളി നടക്കുന്നത് സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ്. ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ നാപോളിയെ തകര്‍ത്തു വിട്ടതിന്റെ ആത്മവിശ്വാസം സിറ്റിക്കുണ്ട്. സിറ്റി കോച്ച് പെപ ്‌ഗോര്‍ഡിയോള മുന്‍ ബാഴ്‌സലോണ പരിശീലകനാണ്.


നാപോളിക്കെതിരെ കളിച്ച ടീമില്‍ വലിയ മാറ്റമുണ്ടാകും. റൊട്ടേഷന്‍ നടപ്പിലാക്കുമ്പോള്‍ നാപോളിക്കെതിരെ അവസാന അഞ്ച് മിനുട്ട് നേരം മാത്രം കളിച്ച സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് കൈല്‍ വാക്കറിനും ഡേവിഡ് സില്‍വക്കുമൊപ്പം ആദ്യ ലൈനപ്പില്‍ തിരിച്ചെത്തും.
ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗറെ കളിക്കാരുടെ പരുക്ക് അലട്ടുന്നുണ്ട്. ഷോദ്രാന്‍ മുസ്താഫി, സാന്റി കസോള, ഡാനി വെല്‍ബെക്, കലും ചാംബേഴ്‌സ് എന്നിവര്‍ പുറത്താണ്. കഴിഞ്ഞാഴ്ച സ്വാന്‍സിക്കെതിരെ പരുക്ക് കാരണം കളിക്കാതിരുന്ന കൊളാസിനാക് ടീമില്‍ തിരിച്ചെത്തും.

manchestercity

ഹെഡ് ടു ഹെഡ്


ആഴ്‌സണലിനെതിരെ ഒമ്പത് മത്സരങ്ങള്‍ക്കിടെ സിറ്റിയുടെ ഏകജയം കഴിഞ്ഞ സീസണില്‍ എത്തിഹാദ് സ്റ്റേഡിയത്തിലായിരുന്നു (1-0).

arsenal

ആഴ്‌സണലിനോട് ഇന്ന് തോറ്റാല്‍ അത് സിറ്റിയുടെ ഇരുപത്തിനാലാം തോല്‍വിയാകും. 24 തവണ സിറ്റിയെ തോല്‍പ്പിച്ച ചെല്‍സിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ആഴ്‌സണലിന് സാധിക്കും.

അവസാനം കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടിലും ചുരുങ്ങിയത് രണ്ട് ഗോളെങ്കിലും ആഴ്‌സണല്‍ നേടിയിട്ടുണ്ട്. സിറ്റിക്ക് ക്ലീന്‍ ഷീറ്റ് അവകാശപ്പെടാനില്ല.

Story first published: Sunday, November 5, 2017, 9:00 [IST]
Other articles published on Nov 5, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍