പോഗ്ബയെ റാഞ്ചാൻ പിഎസ് ജി ഒരുങ്ങുന്നു.. ആയിരം കോടി വരെ വിലയിട്ട് പിഎസ് ജി

Posted By: Desk

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയെ സ്വന്തമാക്കാൻ പിഎസ് ജി ഒരുങ്ങുന്നു.90 ദശലക്ഷം യൂറോയ്ക്കാണ് തരം യുവന്റസില്‍ നിന്നും യൂണൈറ്റഡിലേക്കെത്തിയത്.എന്നാൽ പണത്തിനൊത്ത പ്രകടനമൊന്നും തരത്തിൽ നിന്ന് യുണൈറ്റഡിന് ലഭിച്ചില്ല.കൂടാതെ മൊറീഞ്ഞോ ക്ലബ്ബിന്റെ പരിശീലകനായതോടെ താരത്തിന് പലപ്പോഴും പകരാകരുടെ നിരയിലായിരുന്നു സ്ഥാനം.എന്നാൽ താരത്തിനായി ഏകദേശം 150 ദശലക്ഷം യൂറോ വരെ ചെലവാക്കാൻ പിഎസ് ജി തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

താരം ക്ലബ്ബില്‍ തൃപ്ത്തനല്ല ഇന്ന് റിപ്പോർട്ടുകൾക്കിടയിലാണ് ഈ കൂടുമാറ്റ അഭ്യൂഹങ്ങളും ചൂടുപിടിക്കുന്നത്.കൂടാതെ ഇതിനിടെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാര്‍ഡിയോളയും താരത്തിനായി ശ്രമംനടത്തിയെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഈ വാർത്തകൾക്കുനേരെ പ്രതികരിച്ചിട്ടില്ല.

manchester

1999 ൽ റോയ്‌സി എന്ന ഫ്രഞ്ച് ക്ലബ്ബിനായി പന്തുതട്ടി തുടങ്ങിയ താരമാണ് പോൾ പോഗ്ബ.അവിടുന്ന് 2011 ൽ മാഞ്ചസ്റ്റർ യൂണൈറ്റഡിൽ അരങ്ങേറിയ താരത്തിന് വലിയ ഓളങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.വെറും 3 മത്സരങ്ങൾ മാത്രമാണ് അന്ന് പോഗ്ബ യൂണൈറ്റഡിനായി കളിച്ചത്.2012 ൽ യുവന്റസിലെത്തിയ പോഗ്ബ ക്ലബ്ബിലെ മികച്ച മധ്യനിര താരത്തിലൊരാളായി.യുവന്റസിനായി 124 മത്സരങ്ങൾ കളിച്ച പോഗ്ബ 28 തവണ എതിർ ടീമിന്റെ വലകുലുക്കി.ഇതുവരെ ഫ്രഞ്ച് ദേശീയ ടീമിനായി 51 തവണ ബൂട്ടുകെട്ടിയ പോഗ്ബ ഒമ്പത് ഗോളുകളും നേടിട്ടുണ്ട്. ഫ്രാൻസിനെ 2016 യൂറോ കപ്പ് ഫൈനലിലെത്തിക്കാൻ നിർണ്ണായക പങ്കുവഹിച്ചതും പോഗ്ബയായിരുന്നു

Story first published: Wednesday, April 11, 2018, 9:51 [IST]
Other articles published on Apr 11, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍