ലോകകപ്പില്‍ പിന്തുണ ആര്‍ക്ക്; കറുത്ത കുതിരകള്‍ ആരാകും?; ക്ലൈവര്‍ട്ട് പ്രവചിക്കുന്നു

Posted By: rajesh mc

ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോളിലെ എണ്ണംപറഞ്ഞ സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് നെതര്‍ലന്‍ഡ്‌സിന്റെ പാട്രിക് ക്ലൈവര്‍ട്ട്. രാജ്യത്തിനുവേണ്ടി നാലുതവണ ലോകകപ്പില്‍ കളിക്കാനിറങ്ങിയതാരം നാലുവര്‍ഷം ടീമിന്റെ സഹപരിശീലകനുമായി. 2018ല്‍ റഷ്യയില്‍ ലോകകപ്പ് എത്തുമ്പോള്‍ ക്ലൈവര്‍ട്ടിന്റെ രാജ്യം ഹോളണ്ട് ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല.

സ്വന്തം ടീം ലോകകപ്പിന് എത്താത്തതിനാല്‍ അല്‍പം ആശ്വാസത്തോടെ കളികാണാമെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ലൈവര്‍ട്ട് പറയുന്നത്. കാരണം, സമ്മര്‍ദ്ദമില്ലാതെ കളി ആസ്വദിക്കാമെന്നതുതതന്നെ. നെതര്‍ലന്‍ഡ്‌സ് ഇല്ലെങ്കിലും ലോകകപ്പ് ആവേശകരവും മനോഹരവുമായിരിക്കുമെന്നും താരം പറയുന്നുണ്ട്.

fifa

ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആക്രമണാത്മക ഫുട്‌ബോള്‍ ആയിരിക്കും കാഴ്ചവെക്കുക. അവര്‍ക്ക് അടുത്ത മത്സരത്തിലേക്ക് എത്തിയേതീരൂ. എന്നാല്‍, എതിര്‍ ടീമുകള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തവരാകുമ്പോള്‍ ഏറ്റുമുട്ടലുകള്‍ മനോഹര ഫുട്‌ബോളിന് സാക്ഷ്യം വഹിക്കുമെന്നും ക്ലൈവര്‍ട്ട് പറഞ്ഞു.

അര്‍ജന്റീനയ്ക്കാണ് ഇത്തവണ ക്ലൈവര്‍ട്ടിന്റെ പിന്തുണ. ലോകകപ്പില്‍ കറുത്ത കുതിരകളാകുന്നത് ബെല്‍ജിയം ആയിരിക്കുമെന്നും മുന്‍ ഫോര്‍വേഡ് പ്രവചിച്ചു. ലോകകപ്പിന് എത്താന്‍ കഴിയാത്ത ഓറഞ്ച് പട ഇപ്പോള്‍ അഴിച്ചുപണിയുന്ന തിരക്കിലാണ്. ലോക ഫുട്‌ബോളിലേക്ക് അവര്‍ക്ക് തിരിച്ചുവന്നേ മതിയാകൂ. അതിനുള്ള ശേഷിയും കഴിവുറ്റ താരങ്ങളും തങ്ങള്‍ക്കുണ്ടെന്നും ക്ലൈവര്‍ട്ട് വ്യക്തമാക്കി.

Story first published: Tuesday, May 15, 2018, 7:43 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍