പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടരെ പന്ത്രണ്ടാം ജയം, ആഴ്‌സണല്‍, ചെല്‍സി, ലിവര്‍പൂള്‍, എവര്‍ട്ടണ്‍ ജയിച്ചു

Posted By: കാശ്വിന്‍

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇഞ്ചുറി ടൈമില്‍ ആവേശോജ്വല ജയം. ആഴ്‌സണല്‍, ലിവര്‍പൂള്‍, എവര്‍ട്ടന്‍, ബണ്‍ലി, ചെല്‍സി ക്ലബ്ബുകളും ജയിച്ചു. മിഡ് വീക്ക് പോരാട്ടത്തിലെ ആറ് മത്സരങ്ങളിലും ഒരു വിജയി ഉണ്ടായി എന്നത് ശ്രദ്ധേയമായി. വിരസമായ സമനില പോരാട്ടങ്ങള്‍ കണ്ടില്ല.

സ്‌റ്റെര്‍ലിംഗിലൂടെ സിറ്റിക്ക് ആവേശ ജയം

സ്‌റ്റെര്‍ലിംഗിലൂടെ സിറ്റിക്ക് ആവേശ ജയം

സതംപ്ടണിനെതിരെ സമനിലയിലേക്ക് നീങ്ങിയ മത്സരം 96ാം മിനുട്ടില്‍ റഹീം സ്റ്റെര്‍ലിംഗിന്റെ ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി (2-1).

രണ്ടാം പകുതിയ സംഭവ ബഹുലം..

രണ്ടാം പകുതിയ സംഭവ ബഹുലം..

സിറ്റിയുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതം. നാല്‍പ്പത്തേഴാം മിനുട്ടില്‍ കെവിന്‍ ഡി ബ്രൂയിനാണ് സിറ്റിയെ മുന്നിലെത്തിച്ചത്. എഴുപത്തഞ്ചാം മിനുട്ടില്‍ റോമിയു സതംപ്ടണിനെ ഒപ്പമെത്തിച്ചു. നാടകീയമായി സ്റ്റെര്‍ലിംഗിന്റെ വിജയഗോള്‍ പിറന്നതോടെ രണ്ടാം പകുതി സംഭവബഹുലമായി.

 സിറ്റിക്ക് തുടരെ പന്ത്രണ്ടാം ജയം..

സിറ്റിക്ക് തുടരെ പന്ത്രണ്ടാം ജയം..

പ്രീമിയര്‍ ലീഗ് സീസണില്‍ പതിനാല് മത്സരങ്ങളില്‍ സിറ്റി തുടരെ പന്ത്രണ്ടാം ജയം നേടി ക്ലബ്ബ് റെക്കോര്‍ഡ് സ്ഥാപിച്ചു. നേരത്തെ സിറ്റിയുടെ ക്ലബ്ബ് റെക്കോര്‍ഡ് തുടരെ പതിനൊന്ന് ജയങ്ങളായിരുന്നു. പെപ് ഗോര്‍ഡിയോളയുടെ പരിശീലനത്തില്‍ സിറ്റി വിജയങ്ങള്‍ ശീലമാക്കുകയാണ്.

ഫൈവ് സ്റ്റാര്‍ ആഴ്‌സണല്‍...

ഫൈവ് സ്റ്റാര്‍ ആഴ്‌സണല്‍...

മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ ജയം. പരാജയപ്പെടുത്തിയത് ഹഡര്‍സ്ഫീല്‍ഡിനെ. മൂന്നാം മിനുട്ടില്‍ ലകാസെറ്റെ ആദ്യ ഗോള്‍ നേടി. ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ് (68, 87) ഇരട്ട ഗോളുകളുമായി തിളങ്ങി. അലക്‌സിസ് സാഞ്ചസ് (69), ഒസില്‍ (72) എന്നിവരും ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തു.

ലിവര്‍പൂള്‍ മൂന്നടിച്ചു...

ലിവര്‍പൂള്‍ മൂന്നടിച്ചു...

സ്റ്റോക് സിറ്റിക്കെതിരെ ലിവര്‍പൂളിന്റെ ജയം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്. സാദിയോ മാനെ, സാല (ഡബിള്‍) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

ചെല്‍സിയുടെ രക്ഷകന്‍ റൂഡിഗര്‍..

ചെല്‍സിയുടെ രക്ഷകന്‍ റൂഡിഗര്‍..


സ്വാന്‍സി സിറ്റിക്കെതിരെ ചെല്‍സിക്ക് ജയം ഉറപ്പാക്കിയത് അന്റോണിയോ റൂഡിഗര്‍. ജുലൈയില്‍ എ എസ് റോമയില്‍ നിന്ന് ചെല്‍സിയിലെത്തിയ റുഡിഗര്‍ അമ്പത്തഞ്ചാം മിനുട്ടിലാണ് വിജയഗോള്‍ നേടിയത്.

പ്രീമിയര്‍ ലീഗ് ടേബിള്‍ (ടീം, മത്സരം, പോയിന്റ് ക്രമത്തില്‍)

പ്രീമിയര്‍ ലീഗ് ടേബിള്‍ (ടീം, മത്സരം, പോയിന്റ് ക്രമത്തില്‍)

മാഞ്ചസ്റ്റര്‍ സിറ്റി 14 40

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 14 32

ചെല്‍സി 14 29

ആഴ്‌സണല്‍ 14 28

ലിവര്‍പൂള്‍ 14 26

ഗോള്‍ മാര്‍ജിന്‍...

ഗോള്‍ മാര്‍ജിന്‍...


ആഴ്‌സണല്‍ 5-0 ഹഡര്‍സ്ഫീല്‍ഡ്

ബൗണ്‍മൗത് 1-2 ബണ്‍ലി

ചെല്‍സി 1-0 സ്വാന്‍സി

എവര്‍ട്ടന്‍ 4-0 വെസ്റ്റ്ഹാം

മാ്ഞ്ചസ്റ്റര്‍ സിറ്റി 2-1 സതംപ്ടണ്‍

സ്റ്റോക് സിറ്റി 0-3 ലിവര്‍പൂള്‍

Story first published: Thursday, November 30, 2017, 9:06 [IST]
Other articles published on Nov 30, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍