ലോകകപ്പിനുള്ള ഫ്രഞ്ച് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു; ലകസെറ്റയും മാര്‍ട്ടിയലും പുറത്ത്

Posted By: Mohammed shafeeq ap

പാരിസ്: അടുത്തമാസം റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനുള്ള 23 അംഗ സാധ്യതാ ടീമിനെ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ് പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളായ അന്തോണി മാര്‍ട്ടിയല്‍, അലെക്‌സാന്‍ഡ്രെ ലകസെറ്റ എന്നിവരെ ഉള്‍പ്പെടുത്താതെയാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് 23 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. 22 കാരനായ മാര്‍ട്ടിയല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താരമാണ്. ആഴ്‌സനലിന്റെ താരമാണ് 26 കാരനായ ലകസെറ്റ. സാധ്യതാ ടീമില്‍ നിന്ന് തഴയപ്പെട്ട ഇരുവരെയും റിസര്‍വ് ലിസ്റ്റിലാണ് ദെഷാംപ്‌സ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിക്കേറ്റ മാഴ്‌സെയുടെ ദിമിത്രി പയെറ്റിനെയും സാധ്യതാ ടീമില്‍ നിന്ന് ഫ്രാന്‍സ് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരേ നടന്ന യൂറോപ്പ ലീഗ് ഫൈനലിനിടെയാണ് മാഴ്‌സെ ക്യാപ്റ്റന്‍ കൂടിയായ പയെറ്റിന് പരിക്കേറ്റത്. ഇത് താരത്തിന്റെ റഷ്യന്‍ ലോകകപ്പ് മോഹവും അവസാനിപ്പിക്കുകയായിരുന്നു.

ഗ്രൂപ്പ് സിയില്‍ ആസ്‌ത്രേലിയ, പെറു, ഡെന്‍മാര്‍ക്ക് എന്നിവരോടൊപ്പമാണ് ഫ്രാന്‍സ് റഷ്യന്‍ ലോകകപ്പിന് പോരിനിറങ്ങുന്നത്. ജൂണ്‍ 16ന് ആസ്‌ത്രേലിയെയും 21ന് പെറുവിനെയും 26ന് ഡെന്‍മാര്‍ക്കിനെയും ഫ്രാന്‍സ് നേരിടും.

didier

ഫ്രാന്‍സ് സാധ്യതാ ടീം

ഗോള്‍കീപ്പേഴ്‌സ്: അല്‍ഫോന്‍സ് അറോല (പിഎസ്ജി), ഹ്യുഗോ ലോറിസ് (ടോട്ടന്‍ഹാം), സ്റ്റീവ് മന്‍ഡാന്‍ഡ (മാഴ്‌സെ).

ഡിഫന്‍ഡേഴ്‌സ്: ലുകാസ് ഹെര്‍ണാണ്ടസ് (അത്‌ലറ്റികോ മാഡ്രിഡ്), പ്രെസ്‌നെല്‍ കിംബാംബെ (പിഎസ്ജി), ബെഞ്ചമിന്‍ മെന്‍ഡി (മാഞ്ചസ്റ്റര്‍ സിറ്റി), ബെഞ്ചമിന്‍ പവാര്‍ഡ് (സ്റ്റുട്ട്ഗര്‍ട്ട്), ആദില്‍ റമി (മാഴ്‌സെ), ദിബ്രില്‍ സിഡിബി (മൊണാക്കോ), സാമുവല്‍ ഉംറ്റിറ്റി (ബാഴ്‌സലോണ), റാഫേല്‍ വരാനെ (റയല്‍ മാഡ്രിഡ്).

മിഡ്ഫീല്‍ഡേഴ്‌സ്: എന്‍ഗോലോ കാന്റെ (ചെല്‍സി), ബ്ലെയ്‌സ് മാറ്റിയൂഡി (യുവന്റസ്), സ്റ്റീവന്‍ എന്‍സോന്‍സി (സെവിയ്യ), പോള്‍ പോഗ്ബ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), കോറെന്റിന്‍ ടോലിസ്സോ (ബയേണ്‍ മ്യൂണിക്ക്).

ഫോര്‍വേഡ്‌സ്: ഔസ്മാനെ ഡെംബാലെ (ബാഴ്‌സലോണ), നാബില്‍ ഫെകിര്‍ (ലിയോണ്‍), ഒലിവര്‍ ജിറോഡ് (ചെല്‍സി), ആന്റോയിന്‍ ഗ്രീസ്മാന്‍ (അത്‌ലറ്റികോ മാഡ്രിഡ്), തോമസ് ലേമര്‍ (മൊണാക്കോ), കെയ്‌ലിയന്‍ എംബാപെ (പിഎസ്ജി), ഫ്‌ളോറിന്‍ താഹുവിന്‍ (മാഴ്‌സെ).


റിസര്‍വ് ടീം

വിസ്സാം ബെന്‍ യെഡ്ഡെര്‍ (സെവിയ്യ), കിന്‍ഗ്‌സലെ കോമന്‍ (ബയേണ്‍ മ്യൂണിക്ക്), ബെനോയിറ്റ് കോസ്റ്റില്‍ (ബോര്‍ഡെക്‌സ്), മാത്തിയു ഡെബുച്ചി (സെന്റ് എത്തിയെന്ന), ലുകാസ് ഡിഗ്‌നി (ബാഴ്‌സലോണ), അലെക്‌സാന്‍ഡ്രെ ലകസെറ്റ (ആഴ്‌സനല്‍), അന്തോണി മാര്‍ട്ടിയല്‍ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), അഡ്രിയെന്‍ റാബിയോറ്റ് (പിഎസ്ജി), മാമഡോ സാക്കോ (ക്രിസ്റ്റല്‍ പാലസ്), മൗസ്സ സിസ്സോക്കോ (ടോട്ടന്‍ഹാം), കുര്‍ട്ട് സൗമ (സ്‌റ്റോക്ക് സിറ്റി, വായ്പയില്‍ ചെല്‍സിയില്‍).

Story first published: Friday, May 18, 2018, 12:16 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍