ചണ്ഡീഗഡ് ഫുട്‌ബോള്‍ അക്കാദമിയെ ഞെട്ടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്; 9 കളിക്കാരുമായി കരാര്‍

കൊച്ചി: ചണ്ഡീഗഡ് ഫുട്‌ബോള്‍ അക്കാദമിയിലെ 9 അണ്ടര്‍ 17 കളിക്കാരെ ടീമിലെടുത്ത് ഐഎസ്എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ്. അഞ്ചുവര്‍ഷത്തെ കരാറിലാണ് കളിക്കാരുമായി ക്ലബ്ബ് ഒപ്പുവെച്ചത്. 2000ത്തില്‍ അന്തരിച്ച മുന്‍ പഞ്ചാബ് ഗവര്‍ണര്‍ ലെഫ്. ജനറല്‍ ജേക്കബ് ആണ് അക്കാദമിക്ക് തുടക്കമിട്ടത്. ഇതിനുശേഷം രാജ്യമറിയുന്ന ഒട്ടേറെ കളിക്കാര്‍ അക്കാദമിയില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഈ മാസം ആദ്യം അക്കാദമിയില്‍നിന്നുള്ളവര്‍ക്ക് ക്ലബ്ബ് ട്രയല്‍സ് നടത്തിയിരുന്നു. ഇതിനുശേഷമാണ് കളിക്കാരുമായി കരാറിലെത്തിയത്. പവന്‍ കുമാര്‍, അമന്‍ജോത് സിങ്, നബില്‍, ബെക്കാം സിങ്, ലൗപ്രീത്, ഗോവിന്ദ് ദാസ്, നെപ്പോളിയന്‍, ഷബ്ബി ഖാന്‍, ശിവ് ചൗധരി എന്നിവര്‍ ഇനി ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കളിക്കും. ശിവ് ചൗധരി ഗോള്‍ കീപ്പറാണ്. ബെക്കാം സിങ്, നബീല്‍, ലൗപ്രീത്, ഗോവിന്ദ് എന്നിവര്‍ മധ്യനിര കളിക്കാരും. പവന്‍ കുമാറും അമന്‍ജോത് സിങും പ്രതിരോധ നിരയിലും ഷബ്ബി ഖാന്‍, നെപ്പോളിയന്‍ എന്നിവര്‍ മുന്നേറ്റത്തിലും കളിക്കുന്നു.

ഇവര്‍ക്ക് മരണക്കളി, ഫ്‌ളോപ്പായാല്‍ ടെസ്റ്റിലെ ചീട്ട് കീറും!! നോട്ടപ്പുള്ളികള്‍ 4 പേര്‍

ബ്ലാസ്‌റ്റേഴ്‌സിന്റെയും ഇന്ത്യയുടേയും താരമായ സന്ദേശ് ജിംഗാന്‍ ഈ അക്കാദമിയിലൂടെയാണ് വളര്‍ന്നുവന്നത്. അണ്ടര്‍ 17 ലോകകപ്പ് കളിച്ചവരും അക്കാദമിയിലുണ്ട്. അക്കാദമിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണെന്ന് പരിശീലകന്‍ ഗുര്‍പ്രീത് സിങ് ബേദി പറഞ്ഞു. കളിക്കാരെല്ലാം സന്തോഷത്തിലായിരിക്കുമെന്നറിയാം. കേരള ബ്ലാസ്‌റ്റേഴ്‌സ് പോലൊരു ടീമില്‍ അവസരം ലഭിക്കുന്നത് കളിക്കാരുടെ ഉയര്‍ച്ചയ്ക്ക് വഴിതെളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, August 21, 2019, 14:23 [IST]
Other articles published on Aug 21, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X